കാനഡ സ്പിരിച്വൽ ഗ്രൂപ്പ് ‘ഇംപാക്ട് 2K26’ വാർഷിക സമ്മർ ക്യാമ്പിന് ഒരുക്കങ്ങൾ പൂർത്തിയായി

ടൊറന്റോ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഇംപാക്ട് 2K26’ വാർഷിക സമ്മർ ക്യാമ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജൂലൈ 24, 25, 26 തീയതികളിൽ ഒന്റാറിയോയിലെ തേംസ്ഫോർഡിലുള്ള മാപ്പിൾ ഗ്രോവ് ക്രിസ്ത്യൻ റിട്രീറ്റ് സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പാസ്റ്റർ ജോഷി ജോസഫ്, പാസ്റ്റർ പ്രത്യാശ് തോമസ്, പാസ്റ്റർ ഇമ്മാനുവേൽ കെ. ബി., ആഷ്ലി പ്രത്യാശ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ആരാധന, പ്രാർത്ഥന, ആത്മീയ സന്ദേശങ്ങൾ എന്നിവയ്ക്കൊപ്പം വിശ്വാസജീവിതത്തെ നവീകരിക്കുന്ന വിവിധ സെഷനുകളും ഒരുക്കിയിട്ടുണ്ട്.

മിഷൻ ചലഞ്ച്, ടാറി മീറ്റിംഗ്, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, കായിക-വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടെ ആത്മീയവും പ്രചോദനാത്മകവുമായ നിരവധി പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടക്കും. യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ വളർച്ചയും വിശ്വാസികളുടെ കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Kingston , Belleville ,north bay ,Timmins ,Sudbury ,Thunder Bay, Winnipeg ,Vancouver എന്നിവിടങ്ങളിൽ കാനഡ സ്പിരിച്ചുവൽ ഗ്രൂപ്പിന്റെ ചർച്ചുകൾ പ്രവർത്തിക്കുന്നു.

കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ക്യാമ്പിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading