ഡാളസ് ഐപിസി ടാബർനാക്കൾ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജേക്കബ് മാത്യു ചുമതലയേറ്റു
ഡാളസ്: ഐപിസി ടാബർനാക്കൾ സഭയുടെ പുതിയ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജേക്കബ് മാത്യു ചുമതലയേറ്റു. ജൂലൈ 12-ന് നടന്ന ആരാധനാസമ്മേളനത്തിൽ പുതിയ ശുശ്രൂഷകനെയും കുടുംബത്തെയും സഭ ഔദ്യോഗികമായി സ്വീകരിച്ചു.

സഭയുടെ മുൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ. പി. മാത്യുവിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ പാസ്റ്റർ ജേക്കബ് മാത്യുവിനെ സ്വീകരിച്ചു.
ഫ്ലോറിഡയിലെ ഒർലാൻഡോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച ശേഷമാണ് പാസ്റ്റർ ജേക്കബ് മാത്യു ഡാളസിൽ പുതിയ ശുശ്രൂഷാദൗത്യം ഏറ്റെടുക്കുന്നത്. വിവിധ ആത്മീയ സമ്മേളനങ്ങളിലെ കൺവൻഷൻ പ്രഭാഷകനായും ക്രിസ്ത്യൻ കൗൺസിലറായും ശ്രദ്ധേയമായ ശുശ്രൂഷ നിർവഹിച്ചുവരുന്ന അദ്ദേഹം വിശ്വാസസമൂഹത്തിന് സുപരിചിതനാണ്.
ഷൈജ മാത്യുവാണ് ഭാര്യ. ക്രിസ്റ്റൽ–ലിൻസൺ, പ്രിസില്ല–ജെറമി എന്നിവർ മക്കളും മരുമക്കളുമാണ്.


- Advertisement -


Comments are closed.