ശാരോൻ ഫെല്ലോഷിപ്പ് ചർച് ജനറൽ കൺവൻഷനു അനുഗ്രഹ സമാപ്തി

 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ് ചർച് ജനറൽ കൺവൻഷനു ഇന്ന് തിരുവല്ലയിൽ അനുഗ്രഹ സമാപ്തി. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. ആക്ടിങ് പ്രസിഡന്റ് പാസ്റ്റർ പി എം ജോൺ  സങ്കീർത്തനം വായിച്ചു. പാസ്റ്റർമാരായ ഡി ഫിലിപ്, കെ ആർ ജോസ്, റോയ് ചെറിയാൻ, ബ്രദർ ജോയി സി ഡാനിയേൽ തുടങ്ങിയവർ പ്രാർത്ഥിച്ചു. സഭാ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് കർത്തൃമേശയ്ക്കു നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ പാസ്റ്റർ ആൻഡ്രൂസ് യു എസ് എ, പാസ്റ്റർ ബാബു തോമസ് യു എസ് എ, സാം തോമസ് ദോഹ, ഡോ. ടി പി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ ജോൺ തോമസ് സമാപന സന്ദേശം നൽകി. പാസ്റ്റർ ജോൺ  വർഗീസ് നന്ദി അറിയിച്ചു. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. അടുത്ത വർഷത്തെ കൺവൻഷൻ നവംബർ 25 മുതൽ ഡിസംബർ 1 വരെ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like