ശാരോൻ റൈറ്റേഴ്‌സ് ഫോറം സിമ്പോസിയം നാളെ

 

തിരുവല്ല: “ക്രൈസ്തവ ധാർമ്മികതയും
സമകാലിക വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കി ശാരോൻ ജനറൽ കൺവൻഷനോടാനുബന്ധിച്ചു റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന സിമ്പോസിയം നാളെ ഡിസംബർ 1 ശനിയാഴ്ച്ച 2.30 – 4.30
വരെ
ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും.
ദയാവധം,സ്വവർഗ്ഗ വിവാഹം, വിവാഹേതര ബന്ധം, മതാനുഷ്ഠാനങ്ങളിലെ സ്ത്രീ പുരുഷ സമത്വം തുടങ്ങിയുള്ള വിഷയങ്ങളിൽ അടുത്തിടെയുണ്ടായ സുപ്രീം കോടതി വിധി പ്രസ്താവങ്ങളെ ഭരണ ഘടനാപരമായും ക്രൈസ്തവ ധാർമിക വീക്ഷണത്തിലും വിലയിരുത്തി ക്രൈസ്തവ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ബൈബിൾ അധിഷ്ഠിത ചർച്ചാ വേദിയിലേക്ക് സഹൃദയരായ എല്ലാ പ്രീയപ്പെട്ടവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പാസ്റ്റർ അനീഷ് കൊല്ലംകോട്
(ജനറൽ സെക്രട്ടറി,ശാരോൻ റൈറ്റേഴ്‌സ് ഫോറം) പ്രബന്ധ അവതരിപ്പിക്കും. സഭാ നേതാക്കൾ,നിയമജ്ഞർ ,ദൈവ ശാസ്ത്രജ്ഞർ വേദാധ്യാപകർ, കൗൺസിലേഴ്‌സ്, തുടങ്ങിയവർ പ്രതികരിക്കും.
പാസ്റ്റർ സാം റ്റി. മുഖത്തല,
പാസ്റ്റർ പ്രസാദ് ഏബ്രഹാം
വളഞ്ഞവട്ടം തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like