ഖത്തർ ക്യു.എം.പി.സി 2018 വാർഷിക കൺവൻഷൻന് അനുഗ്രഹീത സമാപ്തി

 

ഖത്തർ മലയാളി പെന്തക്കോസ്ത് കോൺഗ്രിഗേഷൻ 2018 ന്റെ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി. ഇന്ന് രാവിലെ 8 മണിക്ക് ഐ.ഡി.സി.സി ടെന്റിൽ വച്ചു നടന്ന സംയുക്ത ആരാധനയ്ക്ക് ക്യു.എം.പി.സി പ്രസിഡന്റ്‌ പാസ്റ്റർ. കെ. എം. സാംകുട്ടി നേതൃത്വം വഹിച്ചു. പാസ്റ്റർ. കെ. കോശി സങ്കീർത്തനം വായിക്കുകയും പാസ്റ്റർ. കുര്യൻ ഫിലിപ്പ്‌ സങ്കീർത്തന പ്രബോധനം നടത്തുകയും ചെയ്തു. ക്യു.എം.പി.സി കൺവൻഷനോടനുബന്ധിച്ചു പുറത്തിറക്കിയ പാട്ടുപുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ. പി. എം. ജോർജ്ജ് പാസ്റ്റർ. ഷിബു തോമസിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ബ്രദർ. ബൈജു വർഗീസ് (ക്യു.എം.പി.സി സെക്രട്ടറി) എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

മുഖ്യ പ്രസംഗകൻ പാസ്റ്റർ. ഷിബു തോമസ് (യു.എസ്. എ) യോഹന്നാൻ 9:30-35 നെ ആസ്പദമാക്കി നാം യേശുവിനെ കുറിച്ചും, ദൈവമക്കുളുടെ ഭാവി പ്രത്യാശയായ നിത്യതയെക്കുറിച്ചും വ്യക്തമായ വിളിപ്പാട് പ്രാപിക്കുന്നവർ ആയിരിക്കണം എന്ന് സദസ്സിനെ ഉദ്ബോധിപ്പിച്ചു. പാസ്റ്റർ ജോണ് തോമസ് കർത്തൃമേശ ശുശ്രുഷ സന്ദേശം നൽകുകയും പാസ്റ്റർ. എം. ബി. സോമൻ കർത്തൃമേശ ശുശ്രുഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ക്യു. എം. പി. സി ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. പാസ്റ്റർ. എൻ. ഒ. ഇടിക്കുളയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ കൺവൻഷൻ സമംഗളം സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.