ചർച്ച് ഓഫ് ഗോഡ് കോട്ടയം ഈസ്‌റ്റ് ഡിസ്‌ട്രിക്ട് കൺവൻഷന്‌ തുടക്കം

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോട്ടയം ഈസ്‌റ്റ് ഡിസ്‌ട്രിക്ട് കൺവൻഷനു മാങ്ങാനം മന്ദിരംകവല പീടികയിൽ മൈതാനത്തു തുടക്കമായി.

ഡിസ്‌ട്രിക്ട് പാസ്റ്റർ വി.പി.തോമസ് ഉദ്‌ഘാടനം ചെയ്തു. പാസ്റ്റർ ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിച്ചു.

ഡിസംബർ 2 വരെ വൈകിട്ട്‌ 6ന്‌ യഥാക്രമം പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ കെ.ജെ.തോമസ് കുമളി, പാസ്റ്റർ അജി ആന്റണി എന്നിവർ പ്രസംഗിക്കും.

2നു രാവിലെ 9.30നു സംയുക്ത ആരാധനയിൽ സ്‌റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി.സി.തോമസ് പ്രസംഗിക്കും.

ചെങ്ങന്നൂർ ക്രൈസ്‌റ്റ് സിംഗേഴ്‌സിന്റെ നേതൃത്വത്തിലാണു ഗാനശുശ്രൂഷ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.