ഐ.പി.സി കർണാടക സ്റ്റേറ്റ് കൺവൻഷൻ ഫെബ്രുവരി 6 മുതൽ

 

ബംഗളുരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കർണാടക സ്റ്റേറ്റിന്റെ 32- മത് സംസ്ഥാന കൺവൻഷൻ 2019 ഫെബ്രുവരി 6 ബുധനാഴ്ച മുതൽ 10 ഞായറാഴ്ച വരെ നടത്തപ്പെടും. സഭാ ആസ്ഥാനമായ ഹോരമാവ്, അഗരയിൽ വെച്ചാണ് മീറ്റിംഗുകൾ നടക്കുന്നത്. കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി സഭാ വ്യത്യാസം കൂടാതെ വിശ്വാസികൾ പങ്കെടുക്കും. മുഖ്യ പ്രസംഗികരായി ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ്, ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി. ജോൺ, പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ സാം ജോർജ്ജ്, റവ. ആൽവിൻ തോമസ്, പാസ്റ്റർ ഷിബു തോമസ്, റവ. ജോയി കെ. പീറ്റർ തുടങ്ങിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. സഹോദരി സമ്മേളനം, പി.വൈ.പി.എ, സൺഡേ സ്കൂൾ വാർഷിക സമ്മേളനം, തുടങ്ങി വിവിധ യോഗങ്ങൾ ഇൗ ദിവസങ്ങളിൽ നടത്തപ്പെടും. ഞായാറാഴ്ച നടക്കുന്ന വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. ഐ.പി.സി കർണാടക സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ വർഗീസ് ഫിലിപ്പ്, പാസ്റ്റർ കെ.വി. ജോസ്, (ജനറൽ കൺവീനർ) പാസ്റ്റർ വിൽസൺ തോമസ് (പബ്ലിസിറ്റി കൺവീനർ) തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like