ലേഖനം: തമിഴ് ജനതയ്ക്കു തിരുവചന വെളിച്ചവുമായ് ബെർത്തലോമിയോ സീഗൻ ബാഗ് (1682-1719) | അലക്സ് പൊൻവെലിൽ

ധുനീക നവോത്ഥാന ദൌത്യവാഹകനായ വില്യം കേറിക്ക് മുൻപ് ദ്രാവിഡ ഭാഷയായ തമിഴിൽ (ഭാരതം, ശ്രീലങ്ക, സിംഗപൂർ,എന്നീ മൂന്നു രാജ്യങ്ങളിൽ ഔദ്യാഗീക ഭാഷയായും, മലേഷ്യയിൽ ഇംഗ്ലീഷ് ഭാഷയോടൊപ്പം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും, ദക്ഷിണ ഭാരതത്തിലേ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും   തമിഴ് ഭാഷയുടെ സ്വാധീനം ശക്തമായ് നിലനിൽക്കുന്നു) തിരുവചന തിരിതെളിയിക്കാൻ ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ ജർമ്മനിയിൽ നിന്നും വന്നു ആ വ്യക്തിയായിരുന്നു  ബെർത്തലോമിയോ സീഗൻബാ‍ാഗ്, ജർമ്മനിയിൽ നിന്നും  മലബാർ തീരങ്ങളിലേക്ക് വോൾബ്രിജിത് നാഗൽ വരുന്നതിനും അനേകം പതിറ്റാണ്ടുകൾക്ക് മുൻപ് ഈ അഭിഷക്തനേ തമിഴ് ജനതക്കായി ദൈവം അയച്ചിരുന്നു.

“പൈത്ര്യക നിക്ഷേപമായി എന്റെ തലമൂറകൾക്ക് കൈമാ‍റാൻ എനിക്കിതേ ഉള്ളു” അർദ്ധരാത്രി സമയം, ശാരീരീക അവശതകൾ നിമിത്തം അനങ്ങുവാൻ കഴിയുന്നില്ല, തന്റെ നിര്യാണകാലം അടുത്തു എന്ന് ബോധ്യപ്പെടുന്ന  മരിയ എന്ന ധീര വനിത തന്റെ കുഞ്ഞുങ്ങളെ മരണകിടക്കയുടെ അരുകിൽ ചെർത്ത് പിടിച്ച് താൻ നിധി പോലെ കരുതിയ വേദപുസ്തകം കൈമാറുമ്പോൾ പറയുന്ന വാക്കുകൾ ആയിരുന്നു അത്. ജർമ്മനിയിലേ ബ്രിസ്റ്റൺ നഗരത്തിനടുത്തുള്ള ഒരു ചെറിയ ഗ്രാമം പട്ടിണിയും ദുരിതങ്ങളും മായി കഴിയുന്ന ഗ്രാമവാസികൾ അതിനു കാരണം മധ്യ യൂറോപ്പ് ഉൾപ്പെടുന്ന ജർമ്മനിയിൽ  ഇത് തുടർ യുദ്ധങ്ങളുടേയും രാഷ്ട്രീയ അസ്ഥിരതകളുടേയും കാലഘട്ടങ്ങളാണ്  രണ്ടാമത്തേ യുദ്ധം കൊടുമ്പിരി കൊള്ളുന്നു ഈ സമയം പല വ്യവസായ സ്ഥാപനങ്ങളും ഭവനങ്ങളും തീക്കിരയായി, അടുത്തടുത്ത സമയങ്ങളിൽ അപ്പനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട സീഗൻ ബാഗിന്റെ ബാല്യം ദുരിത പൂർണ്ണമായിരുന്നു. ബെർതലോമിയോ (സീനിയർ) ജർമ്മനിയിലേ പൾസ് നിറ്റ്സ്, സാക്സൺ എന്ന സ്ഥലത്തേ  ഒരു ധാന്യ വ്യാപാരിയായിരുന്നു പാരമ്പര്യം അനുസരിച്ച് ശിൽപ നിർമ്മാണത്തിൽ വിദഗ്ദരായവരൂടെ കുടുമ്പ പശ്ചാത്തലമായിരുന്നു തന്റേത്, തന്റെ ഭാര്യ മരിയ നീ ബ്രക്ക്നർ  തത്വചിന്തകന്മാരുടെ കുടുമ്പവും, പക്ഷേ  അപ്പോഴത്തേ യുദ്ധ സാഹചര്യങ്ങൾ അവരെ ഏറെ തളർത്തിയിരുന്നു കാരണം തുടർച്ചയായുള്ള യുദ്ധ കെടുതികളും അസ്ഥിരമായ സർക്കാറുകളും ജെർമ്മനി ഉൾപ്പെടുന്ന മധ്യ യൂറോപ്പിന് ഏൽപ്പിച്ച പ്രഹരം വലുതായിരുന്നു. ധാന്യങ്ങൾ വ്യാപാരം ചെയ്തിരുന്ന  ബെർതലോമിയോ (സീനിയർ)  ഏറെ കഷ്ടപ്പെട്ടാണ് കുടുമ്പം പുലർത്തിയിരുന്നത്. വ്യവസായ ശാലകളും, ഭവനങ്ങളും നിർദയം ശത്രുരാജ്യക്കാർ തീക്കിരയാക്കിയിരുന്നു. മരിയ നീ ബ്രക്ക്നർ വളരെ പ്രാർത്ഥിക്കുന്ന തിരുവചന പാരയണത്തിൽ ഏറെ ശ്രദ്ധചെലുത്തിയിരുന്ന ഒരു വനിതാ രത്നം ആയിരുന്നു, തേൻ കട്ടയേക്കാൾ മധുരമായ തിരുവചനം ത്തോടുള്ള ആത്മബന്ധം ആണ് ആ വനിതയേ ജീവിതത്തിലേ ഈ കൈപ്പുകളേ എല്ലാം തരണം ചെയ്യുവാൻ പ്രാപ്തമാക്കിയത് ദൈവ വചനത്തിലേ വാഗ്ദത്തങ്ങൾ എല്ലാം ഹ്ര്യദ്യസ്ഥമാക്കിയരുന്ന അവർ ഒട്ടുമുക്കാൽ ഭാഗങ്ങളും അടയാളപ്പെടുത്തിയിരുന്നു അതും കണ്ണുനീർ വീണ് നനഞ്ഞ് മഷി പടർന്നതും, അവർ മക്കളോട് കൂടെ കൂടെ പറയുമായിരുന്നു, ലോകത്തിൽ നിലനിൽക്കുന്നത് ദൈവ വചനം മാത്രം എന്ന്.

ഇന്ന് മനുഷ്യൻ ആർത്തിയോടെ വാരികൂട്ടാൻ നെട്ടോട്ടം ഓടുന്നത് തലമുറകളൂടെ ഭാവി ഭദ്രമാക്കുവാനായല്ലെ എന്നാൽ അവർ തിരിച്ചറിയുന്നില്ല, ദൈവത്തേയും, തന്റെ മാറ്റം ഇല്ലാത്തവചനവും ഭാവിതലമുറക്ക് കൈമാറുന്നതിൽ നാം പരാജയപ്പെടുകയാണെങ്കിൽ നമുക്കെന്നല്ല നമ്മുടെ സമൂഹത്തിനോ രാഷ്ട്രത്തിനോ പോലും പ്രയോജനമുള്ളവരായി ഇവർ മാറില്ല മറിച്ച് ബാധ്യതയും, അപമാനവും ആയിരിക്കും ചിലപ്പോൾ. സീഗൻബാഗ് (സീനിയർ), മരിയ ദംബദികൾക്ക് ദരിദ്ര്യവും, കഷ്ടപ്പാടും മാത്രം ആയിരുന്നു മിച്ചം എങ്കിലും പ്രാർത്ഥനയിലും, തിരുവചനം വയിച്ചു കേൾപ്പിച്ചും മക്കളെ വളർത്തി, ബെർത്തലോമിയോയുടെ ബാല്യത്തിൽ തന്നേ പിതാവ് തീക്കിരയായ് ലോകത്തിൽ നിന്ന് മാറ്റപ്പെട്ടൂ, പിന്നീട് മാതാവും ഏക ആശ്രയമായിരുന്ന സഹോദരിയും  നഷ്ടപ്പെട്ടതോടെ തന്റെ ബാല്യം ഏറെക്കുറെ അനാധമായി പക്ഷേ തനിക്കു ലഭിച്ച അതുല്യമായ നിധിയേ അവൻ ഹ്യദയത്തോടു ചേർത്തു വെച്ചു രാവും പകലും അത് ധ്യാനിച്ചു. പിന്നീട് തുടർവിദ്യാഭ്യാസത്തിനായി ഹാലേ യൂണിവേർസിറ്റിയിൽ ചേരുമ്പോൾ ഭക്തിമാർഗത്തിൽ (pietism) പ്രധാനിയായിരുന്ന അഗസ്റ്റ് ഹെർമൻ ഫ്രാങ്കേ യുടെ ശിക്ഷണവും, സംഗീതാഭിരുചിയുള്ള  ഹെന്റിക്ക് പ്ലെച്ചോ എന്ന സ്നേഹിതനോടൊപ്പം ഉള്ള പ്രാർത്ഥനയും നിമിത്തം ആ യൌവ്വനപ്രായത്തിൽ തന്നേ സീഗൻ ബാഗും സ്നേഹിതനും  ദൈവഹിതത്തിനും സുവിശേഷ പ്രവർത്തനത്തിനുമായി തങ്ങളേ തന്നേ സമർപ്പിക്കുവാൻ തീരുമാനിച്ചു. മാതാവിലൂടെ പകർന്നു ലഭീച്ച ആത്മീയ പാഠങ്ങളും, കലാലയത്തിലേ അധ്യാപകനിൽ നിന്നും സഹപാഠിയിൽ നിന്ന് ലഭിച്ച ആത്മീക കൈത്താങ്ങലുകളും അതിനു മുഖാന്തരമായി.

മിഷൻ പ്രവർത്തനത്തിൽ തൽപരനായ ഡെന്മാർക്ക് രാജാവ് ഫെഡറിക്ക് നാലാമൻ സുവിശേഷകരേ പുറത്തേക്കയക്കണം എന്ന ആഗ്രഹത്തോടെ മിഷറിമാരേ  അന്വഷിക്കുമ്പോൾ  24 വയസ്സുള്ള സീഗൻ ബാഗിനേയും തന്റെ സ്നേഹിതനായ ഹെൻറി പ്ലേച്ചോയെയും കണ്ടെത്തുകയും ഇൻഡ്യയിലേക്ക് അയക്കുകയും ചെയ്തു. തെക്കേ ഇൻഡ്യയിലേ തമിഴ് നാട്ടിൽ ഉള്ള നാഗപട്ടണം ജില്ലയിൽ സ്തിതിചെയ്യുന്നു ഈസ്റ്റ് ഇൻഡ്യാ ഡാനിഷ് വ്യാപാരകേന്ദ്രമായ ട്രാംഖോബാറിൽ (തരംഗംബാഡി) എന്ന സ്ഥലത്ത്   ബെൻസസാ സൊഫിയ ഹെഡ് വിക്കാ എന്ന കപ്പലിൽ ദീർഘമാസങ്ങളിലേ യാത്രക്കു ശേഷം എത്തി ചേർന്നു  തീരം അണഞ്ഞവരെ ഈസ്റ്റ് ഇൻഡ്യൻ പട്ടാളം  മൂന്നു ദിവസം കപ്പലിൽ നിന്നു ഇറങ്ങുവാൻ പോലും സമ്മതിച്ചിരുന്നില്ല, പിന്നീട് 9ജുലൈ 1706 ൽ തീരത്ത് ഇറങ്ങിയതിനു ശേഷം ഒരു പകൽ മുഴുവനും കൊടും വെയിലിൽ  മണലിൽ പൊരിവെയിലിൽ നിർത്തി അതായിരുന്നു ഇൻഡ്യായിലെ തന്റെ ആദ്യത്തേ അനുഭവം, പിന്നീട് തമിഴ് മക്കളുടെ ഇടയിലിക്കേറിങ്ങിയ അവർ തിരിച്ചറിഞ്ഞു സുവിശേഷത്തിനു മാത്രമേ ഈ നാടിനേ രൂപാന്തരപ്പെടുത്തുവാൻ കഴിയൂ അതിന് അവരുടെ ഭാഷയിൽ തിരുവചനം വായിക്കാൻ കഴിയണം പിന്നീട് അതിനായി തന്റെ ശ്രമം ആ  ഏക ലക്ഷ്യത്തോടെ 76 വയസ്സുള്ള ഒരു നിലത്തെഴുത്താശാന്റെ കീഴിൽ തമിഴ് പഠിക്കാൻ ആരംഭിച്ചു എഴുത്തോലയിലും നിലത്ത് മണൽ വിരിച്ച് കൈവിരൽ കൊണ്ട് അനേക ദിനരാത്രങ്ങൾ അധ്വാനിച്ചു താൻ തമിഴ് ഭാഷ  സ്വന്തമാക്കി. 1706 ഒക്ടോബറിൽ തമിഴ് ഭാഷയിൽ സുവിശേഷം പ്രസംഗിക്കാൻ ആരംഭിച്ചു 100 കണക്കിനു ഗ്രാമങ്ങളിൽ പോയി സുവിശേഷം പ്രസംഗിക്കാൻ  ഇവർക്ക് കഴിഞ്ഞു ഈ വിവരം അറിഞ്ഞ് ഈസ്റ്റ് ഇൻഡ്യൻ പട്ടാളം  ഒരുദിവസം രാത്രി 11 മണിക്ക് തന്റെ പ്രാർത്ഥനാമുറിയിൽ നിന്നും പിടിച്ചുകൊണ്ടുപോയി, കൊടും കുറ്റവാളികളേ ഇടുന്ന ജയിലറയിൽ  അടച്ചു ,തനിക്ക് അവിടെയും അടങ്ങിയിരിക്കാൻ കഴിയുമായിരുന്നില്ല  തമിഴ് ഭാഷയിൽ ബൈബിൾ വിവർത്തനം ചെയ്യുവാൻ ആരംഭിച്ചു 4 മാസങ്ങൾ താ‍ൻ ജയിലിനുള്ളിൽ ചിലവഴിച്ചു, പിന്നീട് 3 വർഷം കൊണ്ട് പുതിയനീയമം പൂർത്തിയാക്കി (1708 -1711). പഴയനീയമത്തിലേ ചില പുസ്തകങ്ങളും താൻ വിവർത്തനം ചെയ്തു  ഭാഷ,  വ്യാകരണം, ചരിത്രം, സഭാചരിത്രം  സാഹിത്യം, സന്മാർഗം പാഠം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ആധാരമാക്കി താൻ ഗ്രന്ധങ്ങൾ രചിച്ചു, പലപ്പോഴും താൻ രോഗിയായി, ചൂട് തനിക്ക് അസഹ്യമായിരുന്നു തന്റെ ത്വക്ക് ഒരു ചുവന്ന പട്ടു വസ്ത്രം ധരിച്ചതു പോലെയെന്ന് അദ്ധേഹം പറയാറുണ്ടായിരുന്നു,  ചൂടുകാറ്റ് പലപ്പോഴും ചൂളയിൽ നിന്നും അടിക്കുന്ന കാറ്റായി തനിക്ക് തോന്നുമായിരുന്നു 36 ആം വയസ്സിൽ രോഗബാധിതനായി അദ്ധേഹം  തന്റെ ദൌത്യം പൂർത്തിയാക്കി, നിത്യതയിലേക്കു മടങ്ങി, അദ്ധേഹത്തിന്റെ ഭൌതീക ശരിരം തന്റെ പ്രയത്നത്താൽ പണികഴിപ്പിച്ച തരംഗൻപാടിയിലുള്ള ന്യൂ ജരുശലേം പള്ളിയിൽ  സംസ്കരിച്ചു, അതിനു മുൻപ് ജർമ്മനയിൽ നിന്നും  തമിഴ് വിദ്യാർത്ഥികൾക്കു വേണ്ടി സ്കോളർഷിപ്പ് തരപ്പെടുത്തിയിരുന്നു, ചരിത്ര വസ്തുതകൾ വിളിച്ചറിയിക്കുന്ന മ്യുസിയവും സന്ദർശകർക്കായിതരംഗംബാടിയിൽ  ഒരുക്കിയിരിക്കുന്നു.

അനാഥത്വം നിറഞ്ഞ ബാല്യം, യുദ്ധങ്ങളും കെടുതികളും നിറഞ്ഞ ജീവിത സാഹചര്യം സുവിശേഷം നിമിത്തം  ഉപദ്രവം, ജയിലറ ഒട്ടും സഹിക്കുവാൻ കഴിയാത്ത കാലാവസ്ഥ പക്ഷേ ബെർത്തലോമിയോ സീഗൻബാഗ് എന്ന മിഷനറിക്ക് അമ്മ പകർന്നു കൊടുത്ത വചന വിത്ത്  തന്നെ കരുത്തനാക്കി പാറമേൽ അടിസ്ഥാനമിട്ട ബുദ്ധിയുള്ളവനാക്കി. തെക്കേഇൻഡ്യയിലേ തമിഴ് മക്കൾക്ക് ജീവവചനവും ആയി വന്ന ആദ്യത്തേ പ്രൊട്ടെസ്റ്റെന്റ് മിഷനറിയായിരുന്നു അദ്ധേഹം , ഇന്നിപ്പോൾ വർഷം 300 പിന്നിട്ടിട്ടും ഭാരതത്തിലേ സഭകൾ ഈ മകനേ സ്മരിക്കുന്നു. ഒരു മാതാവിന്റെ ദ്യഡ നിശ്ചയം മറ്റെന്തിനേക്കാളും താൻ മഹത്തായി കണ്ട നിക്ഷേപം അത് തന്റെ മകന് പകർന്നു കൊടുത്തു. അത് ഒരു ജനതയുടെ മാറ്റത്തിന് വിത്തു പാകി, അതേ സകലവും  അഴിഞ്ഞു പോകുമ്പോൾ  നിത്യതയോളം നിലനിൽക്കുന്ന നിക്ഷേപം, നമ്മുടെ ഓട്ടവും അധ്വാനവും അതിനുവേണ്ടി ആകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.