ശാരോൻ ഫെല്ലോഷിപ് സഭയുടെ ജനറൽ കൺവൻഷൻ നാളെ ആരംഭിക്കും

തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് സഭയുടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന്‍ നാളെ തിരുവല്ല കൺവൻഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കും. ഡിസംബര്‍ 2 ഞായര്‍ വരെ നടക്കുന്ന കൺവൻഷൻ സഭയുടെ ജനറല്‍ പ്രസിഡന്‍റ് റവ.ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. കെ. മുരളീധര്‍, റവ. ഡാനിയേല്‍ വില്യംസ്, റവ. സിംജന്‍ സി. ജേക്കബ് എന്നിവരും മറ്റു ദൈവദാസീദാസന്മാരും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. ‘ദൈവത്തിങ്കലേക്കു മടങ്ങുക’ എന്നതാണ് ചിന്താവിഷയം. പാസ്റ്റേഴ്സ് കോണ്‍ഫറന്‍സ്, സി.ഇ.എം-സണ്‍ഡേസ്കൂള്‍ സംയുക്ത സമ്മേളനം, വനിതാ സമ്മേളനം, മിഷന്‍ കോണ്‍ഫറന്‍സ്, സംയുക്ത സഭായോഗം എന്നിവയും കണ്‍വന്‍ഷനോ ടനുബന്ധിച്ചു നടക്കും. ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ദിവസം നടക്കുന്ന സിംപോസിയം സമകാലിക വിഷയങ്ങളിലെ ചർച്ചയ്ക്കുള്ള വേദിയാകും. ശാരോന്‍ ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
കണ്‍വന്‍ഷന്‍റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ജനറൽ കൺവൻഷനു മുന്നോടിയായി ഇന്ന് തിരുവല്ല പട്ടണത്തിലും പരിസര പ്രദേശങ്ങളിലും സി ഇ എം-സണ്ഡേസ്കൂൾ ക്മ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര റാലി നടന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.