ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ജിബിൻ ഫിലിപ്പ് തടത്തിൽ

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 9 ബുധൻ മുതൽ 13 ഞായർ വരെ ചിങ്ങവനം ബെഥേസ്‌ഥ നഗറിൽ നടക്കും. 9 നു വൈകിട്ട് 6 മണിക്ക് സഭാ പ്രസിഡന്റ് പാസ്‌റ്റർ വി.എ തമ്പി കൺവൻഷൻ ഉൽഘടനം ചെയ്യും. പാസ്റ്ററുമാരായ ടി.ജെ ശാമുവേൽ (പുനലൂർ), ഷിബു തോമസ് (U.S.A), ബാബു ചെറിയാൻ (പിറവം), ആർ. എബ്രഹാം (ന്യൂ ഡൽഹി), ജേക്കബ് മാത്യു, അനീഷ് തോമസ്, പ്രിൻസ് തോമസ്, ബിജു തമ്പി തുടങ്ങിയവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.
പാസ്റ്റേഴ്‌സ് നൂർദിൻ മുള്ള (ബൽഗാം), റെജി കുര്യൻ (ദോഹ), മാർട്ടിൻ ഫിലിപ്പ് (ഗോവ), ബിനു തമ്പി (കൽക്കട്ട) തുടങ്ങിയവർ പകൽ യോഗങ്ങളിൽ പ്രസംഗിക്കും. വെള്ളിയാഴ്ച 2 മണിക്ക് മറിയാമ്മ തമ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന സഹോദരി സമ്മേളനത്തിൽ പത്മ മുതലിയാർ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 11 മണിമുതൽ നടക്കുന്ന വൈ.പി.സി.എ – സണ്ടേസ്കൂൾ സംയുത വാർഷിക സമ്മേളനത്തിലും ഉച്ചക്ക് 2 മുതൽ നടക്കുന്ന യുവജന സമ്മേളനത്തിലും പാസ്‌റ്റർ അനീഷ് ഏലപ്പാറ ദൈവവചനം ശുശ്രുഷിക്കുകയും പെർസിസ് ജോൺ ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

post watermark60x60

കൺവൻഷന്റെ തത്സമയ സംപ്രേക്ഷണം കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും സെറാഫ്സ് ലൈവ് മീഡിയയുടെ സഹകരണത്തോടെ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിൽ ഉണ്ടായിരിക്കുന്നതാണ്.

പാസ്റ്റർ വി.എ തമ്പി ചെയർമാനായും പാസ്റ്റർ ബോബൻ തോമസ് ജനറൽ കൺവീനറായുമുള്ള കൺവൻഷൻ കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ സജു കെ. ജോസഫ് (പ്രാർത്ഥന), പാസ്റ്റർ ടി.എം കുരുവിള (പ്രോഗ്രാം), പാസ്റ്റർ റെജി പി. കുരുവിള (കൊയർ), പാസ്റ്റർ രാജേഷ് സി. (മീഡിയ), പാസ്റ്റർ സിജി എബ്രഹാം (അക്കോമഡേഷൻ), പാസ്റ്റർ ഷിബു മാത്യു (ഭക്ഷണം), പാസ്റ്റർ റെജി എം. വര്ഗീസ് (ലൈറ്റ് & സൗണ്ട്), പാസ്റ്റർ ലിജോ കെ. ജോസഫ് (വോളണ്ടിയേഴ്‌സ്), പാസ്റ്റർ സോണി പി. വി (സ്റ്റേജ്), പാസ്റ്റർ ജഗ്ഗി കുര്യാക്കോസ് (റിസപ്ഷൻ), പാസ്റ്റർ ഷാജി ജേക്കബ് (കർതൃമേശ), പാസ്റ്റർ എബ്രഹാം തോമസ് (സ്തോത്രകാഴ്ച), പാസ്റ്റർ എബ്രഹാം ചാക്കോ (കമ്മ്യൂണിക്കേഷൻ), മജു പുന്നൂസ് (ട്രാൻസ്‌പോർട്ടേഷൻ), ചാക്കോ പി. കെ. (പന്തൽ), ഐപ്പ് കുര്യൻ (വാട്ടർ & വെയ്‌സ്റ് വാട്ടർ), പാസ്റ്റർ വര്ഗീസ് ടി.വി (ക്ലീനിങ് ) തുടങ്ങിയവർ കമ്മറ്റി ചെയർമാൻമാരായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like