പാസ്റ്റർ കെ.കെ. ചെറിയാനായി പ്രാർത്ഥിക്കുക

തിരുവല്ല: സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും ഐ.പി.സിയിലെ സീനിയർ ശുശ്രൂഷകനും ഐ.പി.സി റാന്നി വെസ്റ്റ് സെന്റർ ശുശ്രുഷകനും ആയി നീണ്ട വർഷം സേവനം അനുഷ്ഠിച്ച പാസ്റ്റർ കെ.കെ. ചെറിയാനെ ശാരീരിക അസ്വസ്ഥതകളെ തുടന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ അടിയന്തിര സർജറിയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 3 ദിവസത്തക്ക് സന്ദർശകരെ കർശനമായി വിലക്കിയിട്ടുണ്ട്. പാസ്റ്റർ കെ.കെ ചെറിയാന്റെ പൂർണ്ണ വിടുതലിനായി ദൈവജനത്തിന്റെ പ്രാർത്ഥന ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like