ഫുജൈറയിൽ യു. പി .ഫ് സമ്മേളനം

ഫുജൈറ:  ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു .എ .ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ,ദിബ്ബ, മസാഫി, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം ഫുജൈറ ഫുൾ ഗോസ്പൽ പ്രയിസ് ആൻഡ് പ്രയർ ഫെല്ലോഷിപ്പ് സഭ ആഭിമുഖ്യത്തിൽ നടത്തി.

post watermark60x60

യു. പി. ഫ് വൈസ് പ്രസിഡന്റ് പാ. ജെ. എം. ഫിലിപ്പ് ( ഫുൾ ഗോസ്പൽ പ്രയിസ് ആൻഡ് പ്രയർ ഫെല്ലോഷിപ്പ് സഭ ) അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡഗ്ളസ് ജോസഫ് ( ശാലേം പെന്തെക്കോസ്ത് സഭ )റിപ്പോർട്ട് അവതരിപ്പിച്ചു. പാ. രാജേഷ് വക്കം (എൻലൈറ്റൻ സഭ) ഗാനശ്രുശ്രുഷ നയിച്ചു. പാ. എം. വി സൈമൺ ( ഗിഹോൺ ഐ.പി.സി ) വചന ശ്രുശ്രുഷ നടത്തി.

യു.പി.ഫിന്റെ പ്രളയ ദുരിതാശ്വാസ സഹായധനം ബിജു ദിബ്ബക്ക് നൽകി. യു.പി.ഫ് പ്രസിഡന്റ് പാ . ജെയിംസ് കെ. ഈപ്പൻ (ഫുജൈറ ചർച്ഛ് ഓഫ് ഗോഡ് ) എക്സിക്യൂട്ടിവ് അംഗങ്ങളായ പാ. ഷാജി അലക്സാണ്ടർ ( അസംബ്ലി സഭ ) ബിജു ( എൻലൈറ്റൻ സഭ ) ലാലു പോൾ, വിൽസൺ തോമസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like