ദോഹ ഐ.പി.സിയുടെ അൻപതാം വാർഷിക സമാപന സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി

ദോഹ: ഖത്തറിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയായ ദോഹ ഐ.പി.സിയുടെ അൻപതാം വാർഷിക സമാപന സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി. 1968 ഡിസംബർ 20 ആം തീയതി ദോഹയിൽ സ്ഥാപിതമായ ഈ സഭ കഴിഞ്ഞ കാലങ്ങളിൽ ദൈവം നടത്തിയ വഴികളെ ഓർത്ത്‌ നന്ദി അർപ്പിക്കുവാൻ ക്രമീകരിച്ചിരിക്കുന്ന പ്രസ്തുത സമ്മേളനം ദോഹ ഐ പി സി കോംപ്ലെക്സിലെ ടെന്റിൽ വച്ച് 2018ഡിസംബർ 8-ആം തീയതി വൈകിട്ടു 6 മുതൽ 9:30 വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

സഭ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ടി. മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ഈ സമ്മേളനത്തിൽ ഐ.പി.സി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോൺ മുഖ്യ അതിഥിയായി പങ്കെടുക്കും.

ഈ സമ്മേളനത്തിൽ പ്രത്ത്യേകം ക്രമീകരിച്ചിരിക്കുന്ന താങ്ക്സ് ഗിവിങ് ശുശ്രൂഷയിൽ സിസ്റ്റർ പെർസിസ് ജോണും ദോഹ ഐ.പി.സി ക്വയറും ചേർന്ന് ഗാനശുശ്രൂഷക്കു നേതൃത്വം നൽകും. മുൻകാല ശുശ്രൂഷകന്മാരായ പാസ്റ്റർ കെ.എസ് ഫിലിപ്പ്, പാസ്റ്റർ എം.ജെ. ഡൊമിനിക് എന്നിവരും കൂടാതെ സഭയുടെ പ്രാരംഭകാല പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നവരിൽ ചിലരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.

ഈ സമ്മേളനത്തിന് ബ്രദർ എ തോമസ് സാം, സാം കെ. കുര്യൻ, പ്രമോദ് പി. ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഓർഗനൈസിംഗ് കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി പബ്ലിസിറ്റി കൺവീനർ മാത്യു പി. മത്തായി ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.