യു.എ.ഇയിൽ പരക്കെ മഴ; മിന്നലും തണുത്ത കാറ്റും

ദുബായ്: യു.എ.ഇയിലെ മിക്ക എമിറേറ്റുകളിലും സാമാന്യം നല്ല മഴയും ശക്തമായ കാറ്റും. ദുബായിൽ ഇടിയും മിന്നലുമുണ്ട്. ജനജീവിതത്തെ ഇത് ഭാഗികമായി ബാധിച്ചു. ഞായർ വൈകിട്ട് ആറോടെയാണ് മഴ ആരംഭിച്ചത്. ഒപ്പം ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു. വാഹനഗതാഗതം മന്ദഗതിയിലാവുകയും പലയിടത്തും ഗതാഗതസ്തംഭനം ഉണ്ടാവുകയും ചെയ്തു. ഇന്ന് രാവിലെയും ഷാർജയിൽ ദുബായിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഓഫീസിൽ സ്കൂൾ ഗതാഗതം മന്ദഗതിയിലായി.

ദുബായ്, ഷാർജ, അബുദാബി, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിലെ പല ഭാഗങ്ങളിലും മഴ പെയ്തു. തണുത്ത കാറ്റും വീശുന്നുണ്ട്. ഞായർ രാവിലെ മുതലേ മിക്കയിടത്തും ആകാശം മേഘാവൃതമായിരുന്നു. കാലാവസ്ഥ മോശമായതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.