കുവൈറ്റിൽ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത

കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്കിന്റെ റിപ്പോർട്ട് അനുസരിച്ചു ബാഗ്ദാദിൽ നിന്നും 200 കിലോമീറ്റർ അകലെ ഇറാക്ക് – ഇറാൻ അതിർത്തിയിലെ സുലൈമാനിയ പ്രഭാകേന്ദ്രമാക്കി പ്രവിശ്യയിൽ റിക്റ്റർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂമിക്കടിയിൽ 33 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു പ്രഭാകേന്ദ്രം. ഇതിന്റെ തുടർചലനങ്ങൾ വൈകിട്ട് 7.45 ന് കുവൈറ്റിന്റെ പല ഭാഗത്തും അനുഭവപെട്ടുവെങ്കിലും നാശ നഷ്ടങ്ങളോ, ആളപായമോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങള്‍ക്ക് വെളിയില്‍ ഇറങ്ങി നിന്നു. ഭൂചലനത്തിന്റെ തുടർചലനങ്ങൾ ഇസ്രയേലിലും, ടർക്കിയിലും, യു.എ.ഇ യുടെ പല ഭാഗങ്ങളിലും അനുഭവപെട്ടു.

-ADVERTISEMENT-

-ADVERTISEMENT-

You might also like