കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പാസ്റ്റർ സഹായം തേടുന്നു

തിരുവനന്തപുരം: കാട്ടാക്കട പൂഞ്ഞൻകോഡ് ഐ.പി.സി സഭയിലെ അംഗവും 18 വർഷമായി ദൈവവേല ചെയ്യുന്ന പാസ്റ്ററും, കഴിഞ്ഞ 2 വർഷമായി അടൂർ മിത്രപുരം കേന്ദ്രമാക്കിൽ ശുശ്രൂഷ ചെയ്തുവരുന്ന പാസ്റ്ററുമായ അജി കഴിഞ്ഞ 2 വർഷക്കാലമായി കിഡ്നി സംബന്ധമായ രോഗത്താൽ ചികിത്സയിലാണ്. എന്നാൽ ഇനി അടിയന്തിരമായി കിഡ്നി മാറ്റിവയ്ക്കൽ അല്ലാതെ വേറെ മാർഗ്ഗമില്ലെന്നാണ് തന്നെ ചികിൽസിക്കുന്ന കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. മുഹമ്മദ് ഇക്ബാൽ പറയുന്നത്. അതിൻ പ്രകാരം താൻ ഒരു കിഡ്‌നി ദാതാവിനെ കണ്ടെത്തുകയും അദ്ദേഹത്തിന് ചെയ്യേണ്ടതായ എല്ലാവിധ ടെസ്റ്റുകളും പൂർത്തീകരിക്കുകയും ചെയ്തുകഴിഞ്ഞു. ഇനി ഉള്ളത് കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്. ഭാരിച്ച സാമ്പത്തിക ചിലവുള്ള ഈ ശസ്ത്രക്രിയ ചെയ്യുന്നതിന് സുമനസ്സുകളുടെ സഹായം അല്ലാതെ മറ്റൊന്നും ഈ ദൈവദാസനു മുൻപിൽ ഇല്ല, അതിനാൽ പ്രിയ വായനക്കാരോട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്, നിങ്ങൾക്ക് ആർക്കെങ്കിലും ഈ ദൈവദാസന്‌ ഒരു ചെറു സഹായം ചെയ്യുവാൻ കഴിയുമെങ്കിൽ ദയവായി അത് ചെയ്യൂ. ഭാര്യയും 2 കുഞ്ഞു മക്കളും ഉള്ള കുടുംബത്തിന്റെ ഏക അത്താണിയാണ് 41 വയസ്സുള്ള ഈ ദൈവദാസൻ. ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.

post watermark60x60
സെന്റർ പാസ്റ്ററുടെ സാക്ഷ്യപത്രം

നിങ്ങൾക്ക് അദ്ദേഹത്തെ നേരിട്ട് വിളിച്ചു കാര്യങ്ങൾ ബോധ്യപ്പെടാവുന്നതാണ്, നിങ്ങളുടെ സഹായങ്ങൾ അയക്കേണ്ട വിലാസം ചുവടെ:

Download Our Android App | iOS App

Name: Aji V.
Acc. No. 67061177708
SBI Adoor Branch
IFS Code: SBIN0004363

Mobile: 9495271643 | 9447547582

-ADVERTISEMENT-

You might also like