പാസ്റ്റർ പീറ്റർ ബാബുവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു

ദുബായ്: വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പാസ്റ്റർ പീറ്റർ കൊലമല ബാബുവിന് ഏഴു ലക്ഷം ദിർഹം (1,40,00,000 രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം ഷാർജ മുസല്ല ഭാഗത്തുവച്ചായിരുന്നു തനിക്കു അപകടം നേരിട്ടത്. റോഡ് കുറുകെ കടക്കുകയായിരുന്ന പാസ്റ്റർ പീറ്റർ ബാബുവിനെ പാക്കിസ്ഥാനി പൗരൻ ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സന്ദർശക വിസയിൽ എത്തിയതായിരുന്നു അദ്ദേഹം. പരുക്കേറ്റ പാസ്റ്റർ പീറ്ററിനെ ഷാർജ അൽഖാസിമി ആശുപത്രിയിലെ പരിചരണത്തിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു കൊണ്ടുപോയി. അന്ന് ക്രൈസ്തവ എഴുത്തുപുര തുടർച്ചയായി തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ വായനക്കാരിൽ എത്തിച്ചിരുന്നു.

പിന്നീട് ഷാർജയിലെ അലി ഇബ്രാഹിം അഡ്വക്കറ്റ്സ് മുഖേനെ നൽകിയ നഷ്ടപരിഹാര കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നതുപോലുള്ള പരുക്ക് ഉണ്ടായിട്ടില്ലെന്നും പരാതിക്കാരന്റെ ആവശ്യം തള്ളണമെന്നും ഇൻഷുറൻസ് കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

post watermark60x60

പരാതിക്കാരന്റെ ശാരീരിക, സാമ്പത്തിക നഷ്ടങ്ങൾ പരിഗണിച്ച് കോടതി ചെലവടക്കം ഏഴു ലക്ഷം ദിർഹം നഷ്ടപരിഹാരം വർധിപ്പിക്കാൻ അപ്പീൽ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like