ലേഖനം: നമുക്കാവശ്യം വചനത്തിനായുള്ള ദാഹം തന്നെ | അലക്സ് പൊൻവേലിൽ

തിനേഴാം നൂറ്റാണ്ടിൽ നവീകരണ മുന്നേറ്റ കാലത്തിനു ശേഷം ശക്തമായ സുവിശേഷീകരണ ഉണർവ്വിനു (Evangelical awakening) ബീജാവാപം നടത്തിയ ഒരു വനിതാ രത്നം, ഒരു പ്രസംഗം പോലും പ്രസംഗിക്കാതെ ഒരു പുസ്തകം പോലും എഴുതാതെ, പ്രസിദ്ധീകരിക്കാതെ, ഒരു സഭപോലും സ്ഥാപിക്കാതെ “മെഥൊഡിസ്റ്റ് ”പ്രസ്ഥാനത്തിന്റെ മാതാവ് എന്ന് അറിയപ്പെട്ടിരുന്ന സ്ത്രീ ആയിരുന്നു സൂസന്ന വെസ്ലീ 19-മക്കൾക്ക് ജന്മം നൽകി, അതിൽ പ്രസിദ്ധരായി തീർന്നവരായിരുന്നു ജോൺ വെസ്ലിയും ചാൾസ് വെസ്ലിയും മെതൊഡിസ്റ്റ് എന്ന  തിരുവചന ക്രമങ്ങളോട്  ചേർന്നു നടക്കുന്ന ഒരു സമൂഹത്തെ 18 അം നൂറ്റാണ്ടിൽ ഒരുക്കി എടുക്കുന്നതിൽ ഈ വനിതയുടെ രണ്ടു മക്കൾ ആയിരുന്ന ജോൺ, ചാൾസ് വെസ്ലീമാരാണ്  നേത്ര്യത്വം കൊടുത്തിരുന്നത്, അതിനായ് അവരെ പ്രാപ്തരാക്കിയത് ക്രമംതെറ്റാതെ വചന പാതയിൽ വളർത്തിയ സൂസന്ന വെസ്ലിയുടെ സമർപ്പണ ജീവിതം തന്നെ, ഒരിക്കൽ തുടർപഠനത്തിനായ് ഹോസ്റ്റലിലേക്ക് മകനായ ജോൺ വെസ്ലിയേ പറഞ്ഞയക്കുമ്പോൾ തനിക്ക് കൊടുക്കുവാനായി സൂക്ഷിച്ചിരുന്ന ബൈബിളിന്റെ ആദ്യ പേജിൽ താൻ ഇങ്ങനെ എഴുതി ഒന്നുകിൽ തിരുവചനം നിന്നെ പാപത്തിൽ നിന്ന് അകറ്റും അല്ലെങ്കിൽ പാപം നിന്നെ തിരുവചനത്തിൽ നിന്ന് അകറ്റും ( Either this word will separate you from sin or sin will separate you from this word) ഏതായാലും ആദ്യത്തേകാര്യം തന്നെ സംഭവിച്ചു തെറ്റി പോകാവുന്ന പല സാഹചര്യങ്ങൾ ആ ക്യാമ്പസ്സിലുണ്ടായിട്ടും എന്നും തിരുവചന പാരായണത്തിനായി വചനം തുറക്കുമ്പോൾ ആ വചനം തന്നോടു സംസാരിച്ചു കൊണ്ടേയിരുന്നു. പാപത്തിൽ തുടരുവാൻ ആഗ്രഹിക്കുന്നവന് ഒരിക്കലും വചനത്തിൽ പ്രമോദിക്കുവാൻ കഴിയില്ല, തീരുമാനം നമ്മൂടേതാണ്  പാപമോ അതൊ ദൈവപ്രമാണങ്ങളൊ?

രചയിതാവിന്റെ കാര്യത്തിൽ എസ്രാ ശാസ്ത്രി എന്നും ദാവീദ് എന്നൊക്കെ അഭിപ്രായം പറയുന്ന 119 ആം സംങ്കീർത്തനത്തിൽ പരിശുദ്ധാത്മാവ് വ്യക്തമായി രേഖപ്പെടുത്തുന്നു പാപവും പാപമോഹങ്ങൾക്കും ജീവിതത്തിൽ സ്ഥാനം കൊടുത്തവനുള്ളതല്ല ദൈവ പ്രമാണങ്ങൾ എന്ന്. ദുർമാർഗങ്ങളിൽ പാദം ഊന്നിയവനും വ്യാജമാർഗങ്ങളെ അകറ്റി നിറുത്തുവാൻ കഴിയാത്തവനും ഒരിക്കലും ദൈവ വചനം പ്രമാണിക്കാൻ കഴിയില്ല (സങ്കീർത്തനം 119: 101,104) ഭൂമിയിൽ ഭാഗ്യവാൻ, എന്നോ ഹ്യദയത്തിൽ സ്വർഗരാജ്യ സമ്ര്യദി അനുഭവിക്കുന്നവർ എന്നോ  വിശേഷിപ്പിക്കാനാവുന്ന ഒരു ഗണം ഉണ്ടെങ്കിൽ അത് ദൈവഹിതമല്ലാത്തതിനേ പടിക്ക് പുറത്ത് നിറുത്തി ദൈവത്തിന്റെ ന്യായപ്രമാണത്തേ രാപ്പകൽ ഹ്യദയത്തിൽ സൂക്ഷിക്കുവാൻ സമർപ്പിച്ചവർ മാത്രം എന്ന്  ക്രിസ്തുവും, അപ്പോസ്ഥോലന്മാരും വ്യക്തമാക്കിയിരിക്കുന്നു (മത്തായി 5 :3. യോഹന്നാൻ 8 :29, 1 പത്രോസ് 2 1-2).

യഹൂദ്യായിൽ ഉസ്സിയാവും യിസ്രായേലിൽ യൊരബയാമും ഭരിക്കുന്ന സമയം ഇടയന്മാരിൽ ഒരുവനായ ആമോസ് സീനായിൽ നിന്നു ഗർജിക്കുന്ന യഹോവയുടെ ശബ്ദം തിരിച്ചറിഞ്ഞു, ന്യായം വെള്ളം പോലെയും നീതിവറ്റാത്ത തോടു പോലെയും കവിഞ്ഞോഴുകണം എന്ന് ദൈവം ആഗ്രഹിക്കുമ്പോൾ, ന്യായത്തേ നഞ്ചായും നീതിഫലത്തേ കാഞ്ഞിരമായും മാറ്റിയിരിക്കുന്ന ആ ഒരു തലമുറയിൽ ദൈവം ശബ്ദം തിരിച്ചറിയുന്ന ഇടയനും, കർഷകനും ആയ ഒരുവനായിരുന്നു  ആമോസ്. പുരോഹിതന്മാരും, പ്രവാചകന്മാരും തിരിച്ചറിയാതെ പോയ ദൈവ ഹ്യദയത്തിന്റെ സ്പന്ദനം മനസ്സിലാക്കുവാൻ അദ്ധേഹത്തിനു കഴിഞ്ഞു, ദൈവം തന്നിലൂടെ അരുളിചെയ്യുന്നു “നിങ്ങളുടെ പ്രതാപങ്ങളൂടേയും, ആഘോഷങ്ങളുടെയും ഉച്ചസൂര്യൻ ഞാൻ അസ്തമിപ്പിക്കും അനുതാപത്തിന്റെ ഞരക്കങ്ങൾ നിങ്ങളിൽ ഉണ്ടാകും, ഇന്ന് കാണുന്ന സമ്ര്യദ്ധിയാൽ തീരാത്ത വിശപ്പ് ഞാൻ നിങ്ങളിൽ അയക്കും അത് അപ്പത്തിനായുള്ള വിശപ്പും  വെള്ളത്തിനായുള്ള ദാഹവും ആയിരിക്കില്ല അതേ ജീവ വചനത്തിനായ് തന്നേ, (ആമോസ് 1:1, 6 :12, 8 :11 )ഇതേ യാഥാർത്ത്യങ്ങൾ ചരിത്രതാളുകളിൽ ആവർത്തിക്കുന്നു. ഈ തലമുറയിൽ നമുക്കാവശ്യവും ഈ വിശപ്പ് തന്നേ എസ്രാ ശാസ്ത്രിയുടെ കാലത്ത് വചനത്തിൽ വിറക്കുന്നവരേവരും  വന്നുകൂടിയതുപോലേ ഈ കാലത്ത് വചനത്തിൽ വിറക്കുന്നവരേ കടാക്ഷിക്കുന്നവൻ കാത്തിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.