കൊട്ടാരക്കര മേഖല താലന്ത് പരിശോധന; പത്തനാപുരം സെന്റർ ചാമ്പ്യൻമാർ

കൊട്ടാരക്കര: ഹർത്താൽ ദിവസവും വൻ യുവജന പങ്കാളിത്തത്തോടെ കൊട്ടാരക്കര മേഖല പി.വൈ.പി.എ താലന്ത് പരിശോധന കേരള തിയോളജിക്കൽ സെമിനാരിയിൽ വെച്ച് അനുഗ്രഹപ്രദമായി നടന്നു. സംസ്ഥാന പിവൈപിഎ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ ഉത്‌ഘാടനം നിർവഹിച്ചു. പത്തനാപുരം സെന്റർ 244 പോയിന്റോടെ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനത്തെത്തി. കൊട്ടാരക്കര സെന്റർ 186 പോയിന്റ് നേടി രണ്ടും അടൂർ(വെസ്റ്റ്) സെന്റർ 153 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജിത്തു ഉമ്മൻ തോമസ് വ്യക്തിഗത ചാംപ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ ഷാജി വർഗീസ് താലന്ത് കൺവീനർ ആയി പ്രവർത്തിച്ചു. പാസ്റ്റർ ബീൻസ് ജോർജ്ജ്, ബ്ലസൻ ബാബു, പാസ്റ്റർ സാം ചാക്കോ, പാസ്റ്റർ ജസ്റ്റിൻ ജോർജ്ജ്, ദിപു ഉമ്മൻ, മോസസ്. ബി. ചാക്കോ എന്നിവർ നേതൃത്വം നൽകി.

post watermark60x60

സംസ്ഥാന സൺ‌ഡേസ്കൂൾ ട്രെഷറർ അജി കല്ലുങ്കൽ, സംസ്ഥാന പി.വൈ.പി.എ. പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു.

കൊട്ടാരക്കര മേഖല സെക്രട്ടറി ജെയിംസ് ജോർജ്ജ്, ട്രഷറർ പി.എം. ഫിലിപ്പ് എന്നിവർ ആദിയോടന്തം താലന്ത് പരിശോധനയുടെ ടാബുലേഷൻ ചുമതല നിർവഹിച്ചു.

-ADVERTISEMENT-

You might also like