ലേഖനം:ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക | പാസ്റ്റർ ഷാജി ആലുവിള

എല്ലാ ചരടുകളും പിറകോട്ടു വലിക്കുന്നവയല്ല. ഇഴ പിരിയുന്നവയും കൂട്ടി ചേർക്കുന്നവയും ഉണ്ടാകും. എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നത് കാണുന്നതും കാണാത്തതുമായ പല കാരണങ്ങളുടെ പേരിൽ ആണ്. പൊരുത്ത കേടുകൾക്കും നീരസങ്ങൾക്കും അപ്പുറം പരസ്പരം ചേർത്തുനിർത്താൻ ഒന്നും കണ്ടെത്താൻ ആകാത്തവർ അകലങ്ങളിലേക്ക് വിട്ടുപോകും. നിർബന്ധിത നിയന്ത്രണമല്ല സ്വമനസാലെയുള്ള സഹവർതിത്വമാണ് എല്ലാ ബന്ധങ്ങളെയും പിടിച്ചു നിർത്തുന്നത്… കൂട്ട് ചേർന്നു നിൽക്കാൻ പ്രേരണ ഉണ്ടെങ്കിൽ ആർക്കും ആരെയും നിയന്ത്രിക്കേണ്ട…ഒരു കാലഘാട്ടത്തിൽ കൂട്ട് കുടുംബത്തിന്റെ ആത്മാർഥയും, സന്തോഷവും, രക്ത ബന്ധങ്ങളെ ഇഴപിരിയാതെ കാത്തുസൂക്ഷിച്ചിരുന്നു. പക്ഷെ ഇപ്പോൾ അണു കുടുംബം ആയപ്പോൾ ബന്ധങ്ങൾ അകന്നു, വേർപ്പെടുത്തലുകളുടെ മതിൽ കെട്ടുകൾ അതിർത്തികളിട്ടു പരസ്പരം കാണാമറയത്തായി…
അതു മാത്രമല്ല പല ബന്ധങ്ങളും അനാവ്രതം ആക്കി അഴിഞ്ഞാടുന്ന അനേകർ വർധിച്ചു വരുന്ന സാഹചര്യങ്ങൾ ഏറിവരുന്നു. നാം ഇതു കണ്ടില്ലന്നു നടിക്കരുത്. എന്തു വില കൊടുത്തും ബന്ധങ്ങളെ ഉറപ്പിച്ചു നിർത്തിയാൽ വരും തലമുറ സഹവർത്തിത്വത്തിൽ നിലനിൽക്കും.തമ്മിൽ മത്സരിച്ചു വലിയ ആൾ ആകാൻ ശ്രമിക്കുന്നതും ബന്ധങ്ങൾക്ക് കോട്ടം വരുത്തും. ഒരമ്മ മക്കളിൽപോലും സ്വത്തിന്റെ പേരിൽ രക്ത ബന്ധം മറന്നു തമ്മിൽ തല്ലി പിരിയുന്ന അവസ്ഥയും ബന്ധങ്ങളുടെ ചേതന അറ്റു പോകുന്ന നിലവാരത്തിൽ എത്തിക്കുന്നു. ഗുരു ശിഷ്യ ബന്ധം പോലും പവിത്രത ഇല്ലാത്ത അവസ്ഥ കളിലേക്കു നീങ്ങുന്നു. ആത്മീക ബന്ധങ്ങൾ മലിനപ്പെടുത്തി അതിന്റെ വിശുദ്ധബന്ധം തകിടം മറിക്കുന്നു സർവ്വ മത പശ്ചാത്തലം. പള്ളിയും മോസ്‌കും, ക്ഷേത്രവും, പീഡന കേന്ദങ്ങളാക്കി മാറ്റുന്നു ചില ദൈവീക ബന്ധം അറ്റുപോയവർ . നമുക്ക് ഒരു നല്ല ഭാരത സംസ്ക്കാരം ഉണ്ടായിരുന്നു അതുകൊണ്ടാണ് നമ്മുടെ കൊച്ചു കേരളത്തെ ലോകം വാനോളം പുകഴ്ത്തി പറഞ്ഞത് ” ദൈവത്തിന്റെ സ്വന്തം നാട് ” എന്ന്. ദൈവീക ബന്ധം നഷ്ടം ആയാൽ ധാർമിക ബോധം മറന്നു മനുഷ്യർ കാമാർത്ഥിക്കാരും ,കൊലപാതകികളും ആയി തീരുന്നു . പവിത്രതയുടെ പ്രതീകമാണല്ലോ വെള്ള. വടിവൊത്ത വെള്ള ഖദർ ധാരികളായ രാക്ഷ്ട്രീയക്കാരിൽ ചിലരും അർപ്പണ ബോധം മറക്കുന്നു എന്നുള്ളതും സാമൂഹിക ബന്ധങ്ങൾക്ക് കോട്ടം വരുത്തുന്നു. അങ്ങനെ അധാർ മികതയുടെ അറവുശാലകളായി മാറുന്നു നമ്മുടെ നാട്. എല്ലാ ബന്ധങ്ങളും അതതിന്റെ നിലയിൽ പവിത്രതയിലും, ബഹുമാനത്തിലും, സ്നേഹത്തിലും,മൂല്യതയിലും നിലനിർത്തി നല്ലൊരു സമൂഹത്തെ നമുക്ക് പണിതുയർത്തണ്ടത് അത്യാവശ്യം ആണ്, നല്ലൊരു നാളക്കുവേണ്ടി…. ജീവിതത്തിൽ സ്നേഹം ന്യൂനത പെട്ടാൽ ബന്ധങ്ങൾ വെറും പൂജ്യ തുല്യവും അറ്റുപോകുന്നത് ആകുമെന്നും നാം ഓർക്കുന്നത് നന്ന് !!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.