കുവൈറ്റിൽ ശക്തമായ മഴ തുടരുന്നു

കുവൈറ്റ്‌: ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും എന്ന കാലാവസ്ഥാ പ്രവചനം പോലെ തന്നെ കുവൈറ്റില്‍ പലയിടങ്ങളിലായി മഴ തുടരുകയാണ്. രാവിലെ മുതല്‍ ചാറ്റല്‍ മഴയായി തുടങ്ങിയ മഴ വൈകിട്ടോടെ ശക്തിപ്രാപിച്ച് തുടരുകയാണ്.
റോഡിലൂടെ അതിശക്തമായി വെള്ളം കുത്തിയൊലിച്ചു ഒഴുകിയതിനെ തുടര്‍ന്ന് സെവെന്‍ത്ത് റിംഗ് റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു.

ഉച്ചക്ക് ശേഷം ഇടിയോടുകൂടിയ മഴ പെയ്യുകയാണ്. കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം രാത്രി 7 മണി മുതല്‍ മഴ ശക്തിപ്പെടുമെന്നും കഴിവതും യാത്രകള്‍ ഒഴുവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് . നാളെയും മഴ തുടര്‍ന്ന് വെള്ളിയാഴ്ച പകല്‍ വരെ ഇതേ കാലാവസ്ഥ ഉണ്ടാകും എന്നാന്ന് കരുതുന്നത്.

ഇന്ന് കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് കുവൈറ്റ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരിന്നു. പല സ്വകാര്യ കമ്പനികളും ഉച്ചവരെ പ്രവര്‍ത്തിച്ചതിനു ശേഷം മഴ ശക്തിപ്പെടുന്നതിനാല്‍ ജീവനക്കാര്‍ക്ക് അവധി നല്‍കി. മോശം കാലാവസ്ഥ തുടരുന്നതിനാല്‍ നാളെയും സര്‍ക്കാര്‍ കുവൈറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചു എന്നതാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വാര്‍ത്ത.
അപ്പോള്‍ത്തന്നെ വ്യാജ വീഡിയോകള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രച്ചരിപ്പിച്ചാല്‍ അവെര്‍ക്കെതിരെ ശിക്ഷര്‍മായ നിയമനടപടികള്‍ സ്വീകരിക്കും എന്ന് സൈബര്‍ക്രൈം ഡിപാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like