പുതുതലമുറയ്ക്കായി സമർപ്പണം: ഒന്നാം ലോക മഹായുദ്ധത്തിന് ഇന്ന് നൂറു വയസ്സ്: ഇന്നും കെടുതികള്‍ അവസാനിക്കാത്ത ചരിത്ര യുദ്ധം

90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും മരണപ്പെട്ട, ലോകം കണ്ട ഏറ്റവും ക്രൂരമായ യുദ്ധമാണ് ഒന്നാം ലോക മഹായുദ്ധം. യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11 വരെ നടന്ന ലോക യുദ്ധമാണ് ഇത്. റഷ്യ,ഫ്രാന്‍സ്,ബ്രിട്ടന്‍,ബള്‍ഗേറിയ,ഇറ്റലി അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന സംഖ്യ ശക്തികള്‍ ഒരു ഭാഗത്തും ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, ബള്‍ഗേറിയ, ഓട്ടോമന്‍ തുടങ്ങീയ കേന്ദ്രീയ സാമ്രാജ്യങ്ങള്‍ ഒരു വശത്തും ചേര്‍ന്ന് ലോകം കണ്ടതില്‍ വച്ച്‌ അതി ക്രീരമായി നടന്ന യുദ്ധമാണിത്. ഓസ്ട്രിയഹംഗറിയുടെ ഫെര്‍ഡിനാന്‍ഡും കിരിടവകാശിയുമായ Archduke Franz സരാജെവോയിലെ യുഗോസ്ലാവിയാന്‍ ദെശിയതവാദിയായ ഗവരില്ലോ പ്രിന്‍സിപ്പിനാല്‍ കൊല ചെയ്യപ്പെട്ടതാണ് യുദ്ധത്തിനു മൂലകാരണം. ഓസ്ട്രിയഹംഗറി, ജര്‍മ്മനി, ഓട്ടോമന്‍, റഷ്യ എന്നീ സാമ്രാജ്യങ്ങള്‍ ഈ യുദ്ധംകാരണം തകര്‍ച്ച നേരിടേണ്ടി വന്നു. ബാള്‍ക്കന്‍ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെര്‍ബിയയ്ക്കുമിടയില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയന്‍ കിരീടാവകാശിയായിരുന്ന ആര്‍ച്ച്‌ഡ്യൂക്ക് ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിന്‍സിപ് എന്നയാള്‍ ബോസ്‌നിയയിലെ സരാജെവോയില്‍ വച്ച്‌ 1914 ജൂണ്‍ 28നു വെടിവച്ചുകൊന്നു. ഓസ്ട്രിയയില്‍ നിന്നും ബോസ്‌നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന യങ് ബോസ്‌നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആര്‍ച്ച്‌ഡ്യൂക്ക് ഫെര്‍ഡിനാന്‍ഡിന്റെ കൊലപാതകത്തില്‍ സെര്‍ബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച്‌ 1914 ജൂലൈ 28ന് ഓസ്ട്രിയ സെര്‍ബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങള്‍ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങള്‍ വേറെയും പലതുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിനു ശേഷം കൊളോണിയല്‍ അധിനിവേശങ്ങളിലൂടെ ഫ്രാന്‍സും ബ്രിട്ടന്നും സമ്ബാദിച്ച അളവറ്റ സ്വത്തും സമാനതകളില്ലാത്ത ആഗോള സ്വാധീനവും അവരെ ഇതര യൂറോപ്യന്‍ ശക്തികളേക്കാള്‍ ഒരുപടി മുന്നില്‍ നിര്‍ത്തി. എന്നാല്‍ കഴിവുകൊണ്ടും, ബുദ്ധിപരമായും മറ്റാരേക്കാളും ഒരുപടി മുന്നിലാണ് തങ്ങളെന്ന് സ്വയം വിശ്വസിച്ചിരുന്ന ജര്‍മ്മന്‍ ജനതയെ അതിനൊത്ത നേട്ടം തങ്ങള്‍ക്ക് ആഗോളതലത്തില്‍ ഇല്ല എന്ന വസ്തുത അന്നേ അലട്ടിയിരുന്നു. 1871 ല്‍ ബിസ്മാര്‍ക്ക് ഏകീകരിക്കും വരെ ചെറു രാജ്യങ്ങളായി കിടന്നിരുന്ന ജര്‍മനിയിലെ വരേണ്യ വര്‍ഗത്തെ ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും വളര്‍ച്ച ഏറെ അസൂയപ്പെടുത്തിയിരുന്നു. ശേഷം നിലവില്‍ വന്ന ഏകീകൃത ജര്‍മ്മന്‍ സാമ്രാജ്യം ബ്രിട്ടനോടും ഫ്രാന്‍സിനോടും മത്സരിക്കാന്‍ തന്നെ തീരുമാനിച്ചാണ് യൂറോപ്പിന്റെ മത്സരക്കളത്തിലേക്ക് ഇറങ്ങിയത്. ഇതിനായി യൂറോപ്പിലെ മറ്റൊരു പ്രബല ശക്തിയായ ആസ്‌ട്രോ ഹംഗേറിയന്‍ സാമ്രാജ്യവുമായി 1879 ല്‍ ജര്‍മനി സഖ്യത്തിലായി. 1882 ല്‍ ഇറ്റലിയെ കൂടി ചേര്‍ത്ത് Tripple Alliance എന്ന പേരില്‍ ഈ സഖ്യം വിപുലീകരിച്ചു. അധികം വൈകാതെ തന്നെ അപകടകരമായ ആ ജര്‍മന്‍ ആസ്‌ട്രോ ഹംഗേറിയന്‍ സഖ്യത്തിന് മറുപടിയായി 1882 ല്‍, ഫ്രാന്‍സ് ഒരു സഖ്യം ഉണ്ടാക്കി.സൈനിക ശക്തിയുടെ പ്രത്യേകിച്ച്‌ നാവികസേനയുടെ വിപുലീകരണത്തില്‍ അതിയായ ശ്രദ്ധ കൊടുത്തുകൊണ്ടായിരുന്നു ജര്‍മന്‍ നീക്കങ്ങളത്രയും. അതിന്റെ ലക്ഷ്യമാകട്ടെ, ലോകത്തെ ഏറ്റവും വലിയ നാവിക സേനയായ ബ്രിട്ടന്റെ റോയല്‍ നേവിയെ വെല്ലുന്ന നാവികസേന കെട്ടിപ്പടുത്ത് കൊളോണിയല്‍ ശക്തിയായി മാറുക എന്നതും. ജര്‍മനിയുടെ ഈ നീക്കം തൊട്ടടുത്തു കിടക്കുന്ന ബ്രിട്ടന്‍ അടക്കമുള്ള ഇതര ശക്തികള്‍ ആശങ്കയോടെയാണ് നോക്കി കണ്ടത്. ഇതാകട്ടെ അവരെയും ഈ ആയുധ പന്തയത്തില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതരാക്കി.

എന്തു വിലകൊടുത്തും റോയല്‍ നേവിയെ വെല്ലുന്ന നേവിയാക്കി ജര്‍മന്‍ നേവിയെ മാറ്റും എന്ന് കൈസര്‍ വില്‍ഹം മനസിലുറപ്പിച്ചു. ആസ്ട്രിയയിലും, റഷ്യയിലും ഫ്രാന്‍സിലും മറിച്ചായിരുന്നില്ല സ്ഥിതി. ഓരോ രാജ്യങ്ങളിലേക്കും ജനങ്ങള്‍ ആവേശത്തോടെ തന്നെ തങ്ങളുടെ ഈ സൈനിക നേട്ടങ്ങളെ കൊണ്ടാടി. ഈ സഖ്യങ്ങളുടെ എല്ലാം ലൈന്‍ എന്നത്, ശത്രുവിന്റെ ശത്രു മിത്രം എന്നതായിരുന്നു എങ്കിലും, കൂടെ നില്‍ക്കുന്ന ഓരോ രാജ്യങ്ങളുടേയും സാമ്രാജ്യത്വ മോഹങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള, അതിനായി പരസ്പര സഹായ വാഗ്ദാനങ്ങളും, നിരാക്രമണ സന്ധികളും ഉള്‍പ്പടെ ഉള്ള ധാരണകളും അതിലുണ്ടായിരുന്നു. യൂറോപ്പ് ഇരുപതാം നൂറ്റാണ്ടിലേക്ക് കാലൂന്നിയതോടെ ആയുധപന്തയം അതിന്റെ പരകോടിയില്‍ എത്തി. ബ്രിട്ടനും ജര്‍മനിയും മല്‍സരിച്ച്‌ യുദ്ധക്കപ്പലുകള്‍ പടച്ചു കൊണ്ടിരുന്നു.ഇതേസമയത്ത് ജപ്പാനുമായി 1905 ല്‍ ഉണ്ടായ യുദ്ധത്തില്‍ തോറ്റു നിന്നിരുന്ന റഷ്യക്ക് മുഖം രക്ഷിക്കല്‍ അനിവാര്യമായിരുന്നു. മാത്രമല്ല സര്‍ഭരണത്തിനെതിരെ ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും ഉണര്‍ന്ന സമയവുമായിരുന്നു അത്. ഫ്രാന്‍സിലും, ആസ്ട്രിയയിലും, ഹംഗറിയിലും ജര്‍മനിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സോഷ്യലിസ്റ്റുകള്‍ അവിടേയും വരേണ്യ വര്‍ഗ താല്‍പര്യങ്ങള്‍ക്കെതിരെ തല പൊക്കി തുടങ്ങിയിരുന്നു. യുദ്ധാന്തരീക്ഷം സൃഷ്ടിച്ച്‌ ദേശീയവികാരം ആളിക്കത്തിക്കുന്നത് വഴി ഇതെല്ലാം ഒറ്റ വെടിക്ക് തീര്‍ക്കാം എന്ന് അവരെല്ലാം കണക്കുകൂട്ടി.

1907 ല്‍ റഷ്യ ബ്രിട്ടന്‍ ഫ്രാന്‍സ് എന്നിവര്‍ ചേര്‍ന്ന് Tripple entente സഖ്യം കൂടിയാവുകയും ചെയ്തതോടെ യുദ്ധത്തിനുള്ള സഖ്യത്തിലെ ഒരു ചേരി ഏതാണ്ട് രൂപം കൊണ്ടു. മറുവശത്ത് ജര്‍മന്‍ ആസ്‌ട്രോ ഹംഗേറിയന്‍ സഖ്യം ശക്തമായിരുന്നുവെങ്കിലും ഇറ്റലിയുടെ നിലപാട് കൃത്യതയുള്ളതായിരുന്നില്ല.അങ്ങനെ പ്രമുഖ ശക്തികളെല്ലാം ഏതാണ്ട് രണ്ടു ചേരികളിലായി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.യുദ്ധത്തിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ക്ക് വിത്തുപാകിയത് ബാള്‍ക്കന്‍ പ്രദേശങ്ങളില്‍ ഉടലെടുത്ത റഷ്യയും ആസ്‌ട്രോ ഹംഗറിയും തമ്മിലുണ്ടായ അധികാരതര്‍ക്കങ്ങളോടെയാണ്. ഇരുപതാം നൂറ്റാണ്ട് ആരംഭിക്കുമ്ബോള്‍
ബാള്‍ക്കന്‍ പ്രദേശങ്ങള്‍ അധീനതയില്‍ ഉണ്ടായിരുന്നെങ്കിലും ഒട്ടോമന്‍ സാമ്രാജ്യം ശക്തി ക്ഷയിച്ച്‌ മുച്ചൂടും മുടിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. സ്ലാവിക്ക് വംശജരുടെ ദേശമായ ബാള്‍ക്കനില്‍ തലമൂത്ത സ്ലാവുകള്‍ ആയ റഷ്യക്ക് വ്യകതമായ സാമ്രാജ്യത്വ താല്‍പര്യം ഉണ്ടായിരുന്നു. അതിനാല്‍ ഒട്ടോമന്‍ സാമ്രാജ്യത്തെ മേഖലയില്‍ ഇല്ലാതാക്കേണ്ടത് അവരുടെ ആവശ്യവുമായിരുന്നു.

റഷ്യയില്‍ നിന്നും മെഡിറ്ററേനിയനിലേക്ക് കരിങ്കടലില്‍ വഴിയുള്ള ഏക മാര്‍ഗമായ ബോസ്ഫറസും, ഡാര്‍ഡെനലും തുര്‍ക്കികളില്‍ നിന്നും മോചിപ്പിക്കുക എന്നതും അവരുടെ വിദൂരലക്ഷ്യമായിരുന്നു. ബാള്‍ക്കനിലെ ബോസ്‌നിയ ഒരു കാലം വരെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നെങ്കിലും 1870 മുതല്‍ അവിടെ ധാരണപ്രകാരം അധികാരം കയ്യാളിയിരുന്നത് ആ സ്ട്രിയ/ ഹങ്കറിയായിരുന്നു.ആസന്നമായ ഒട്ടോമന്‍ പതനത്തിനു ശേഷം ബാള്‍ക്കനില്‍ സ്ലാവുകളുടെ പരമാധികാരമുള്ള യൂഗോസ്ലാവിയ സൃഷ്ടിക്കുകയായിരുന്നു മേഖലയിലെ പ്രധാന ശക്തിയായ സെര്‍ബിയയുടേയും കൂട്ടരുടേയും ലക്ഷ്യം. ഇതിന് റഷ്യയുടെ പിന്‍തുണ ഉണ്ടായിരുന്നു. ആസ്ട്രിയ ഹംഗറി യുടെ അധികാര പരിധിയില്‍ ഇരിക്കുന്ന സ്ലാവുകള്‍ക്ക് ഭൂരിപക്ഷമുള്ള ബോസ്‌നിയയും, ആസ്ട്രിയയിലെ ഇതര സ്ലാവിക്ക് ഭൂരിപക്ഷ പ്രദേശങ്ങളും കൂടി ചേര്‍ത്താലേ യുഗോസ്ലാവിയ തത്വത്തില്‍ പൂര്‍ണമാകൂ.അതേസമയം ഒട്ടോമന്‍ സാമ്രാജ്യത്തിെ പോക്കിനു ശേഷം ബാള്‍ക്കനില്‍ ഉണ്ടാകാനിടയുള്ള റഷ്യന്‍ സ്വാധീനം ഇല്ലാതാക്കി തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുകയായിരുന്നു ആസ്ട്രിയ ഹംഗറിയുടെ ലക്ഷ്യം. അതിനാല്‍ ബോസ്‌നിയ സെര്‍ബിയക്ക് വിട്ടുകൊടുത്തില്ല എന്ന് മാത്രമല്ല, 1908 ല്‍ ബോസ്‌നിയയെ ആസ്ട്രിയ തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടി ചേര്‍ത്തതായി പ്രഖ്യാപിപ്പിക്കുകയും ചെയ്തു. മാത്രമല്ല, തുടക്കത്തില്‍ ആസ്ട്രിയുടെ ബോസ്‌നിയന്‍ കുട്ടിചേര്‍ക്കലിനോട് അനുകൂല സമീപനമായിരുന്നു റഷ്യക്കെങ്കിലും, അവരുടെ യഥാര്‍ത്ഥ ലക്ഷ്യം ബാള്‍ക്കന്‍ മുഴുവനുമാണ് എന്ന് മനസിലാക്കിയ റഷ്യ, ബാള്‍ക്കനിലെ തങ്ങളുടെ ബന്ധുക്കളായ സ്ലാവുകളുടേയും, ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടേയും രക്ഷാകര്‍തൃത്വം തങ്ങള്‍ക്കാണെന്ന ധാരണയില്‍ ആസ്ട്രിയയ്ക്കതിരെ തിരിഞ്ഞു. ആസ്ട്രിയക്കെതിരെയുള്ള വികാരം ബാള്‍ക്കനില്‍ ആളിക്കത്തി. ഈ സംഭവവികാസങ്ങളാണ് ബോസ്‌നിയന്‍ പ്രതിസന്ധി എന്നറിയപ്പെടുന്നത്.

1911 ല്‍ ഇറ്റലിയുമായുണ്ടായ യുദ്ധത്തില്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന് ലിബിയയും, 1912 ല്‍ ബാള്‍ക്കന്‍ യുദ്ധത്തില്‍ യുറോപ്യന്‍ പ്രദേശങ്ങളും നഷ്ടപ്പെട്ടതോടെ റഷ്യയുടെ നീരാളി കൈകള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കും നീളുമെന്നായി. പിന്നെ ഒന്നും നോക്കാതെ അവര്‍ റഷ്യയുടെ എതിരാളികളായ ജര്‍മന്‍ സഖ്യത്തിന് നിശബ്ദ പിന്‍തുണ നല്‍കാന്‍ തീരുമാനിച്ചു. ഭാവിയില്‍ റഷ്യക്കെതിരെയുള്ള ജര്‍മന്‍ സഖ്യത്തിന്റെ നാവിക നീക്കങ്ങള്‍ക്ക് ബോസ്ഫറസിലേയും ഈജിയനിലേയും കടലിടുക്കുകള്‍ തുറന്നു കൊടുക്കുവാന്‍ ധാരണയായി.അങ്ങനെ ബോസ്‌നിയയില്‍ ആളിക്കത്തിയ ആസ്ട്രിയ വിരുദ്ധ വികാരം ഒട്ടേറെ സ്ലാവിക്ക് ദേശീയ തീവ്രവാദ സംഘങ്ങള്‍ക്ക് രൂപം കൊടുത്തിരുന്നു. ഇതിന്റെ അന്ത്യം അരങ്ങേറിയത് ബോസ്‌നിയന്‍ നഗരമായ സാരെയെവോയില്‍ 1914 ജൂണ്‍ 28 ന് ആയിരുന്നു. ബ്ലാക്ക് ഹാന്റ് എന്ന പാന്‍ സ്ലാവിക്ക് രഹസ്യ സംഘടനാംഗങ്ങളായ ആറംഗ സംഘത്തിലെ ഗാവ്‌റിലോ പ്രിന്‍സിപ്പ് എന്നയാള്‍ ആസ്ട്രിയന്‍ കിരീടാവകാശി ആര്‍ച്ച്‌ ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്റിനേയും പത്‌നിയേയും അവിടെ വച്ച്‌ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആസ്ട്രിയയിലും ഹംഗറിയിലും സ്ലാവ് വംശജര്‍ക്കെതിരെ സംഘടിതമായ ആക്രമണങ്ങള്‍ നടന്നു. ആര്‍ച്ച്‌ ഡ്യൂക്കിന്റെ വധത്തിനു പിന്നില്‍ സെര്‍ബിയക്ക് പങ്കുണ്ടെന്ന് ആസ്ട്രിയ ആരോപിച്ചു. സര്‍ബിയ അത് പാടേ നിഷേധിച്ചു. സഖ്യരാജ്യങ്ങളുടെ തലവന്‍മാര്‍ കൂടിക്കാണുകയും തകൃതിയായ കൂടിയാലോചനകളും നടന്നുകൊണ്ടിരുന്നു. സംഘര്‍ഷഭരിതമായിരുന്നു തുടര്‍ന്നുള്ള ആ ജൂലൈ മാസം.

ജര്‍മ്മന്‍ സാമ്രാജ്യം തങ്ങളുടെ പൂര്‍ണ പിന്‍തുണ ആസ്ട്രിയ ഹങ്കറിക്ക് വാഗ്ദാനം ചെയ്തു. സെര്‍ബിയക് റഷ്യയും പരിപൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചു. ഫ്രാന്‍സും ബ്രിട്ടനും നേരത്തേ റഷ്യന്‍ പക്ഷത്തായിരുന്നതിനാല്‍ ജൂലായ് പ്രതിസന്ധിയില്‍ സ്വാഭാവികമായും റഷ്യക്ക് പിന്‍തുണ പ്രഖ്യാപിച്ചു.ആസ്ട്രിയയുമായുള്ള തര്‍ക്കങ്ങള്‍ നിമിത്തം ഇറ്റലി Tripple Aliance ല്‍ നിന്നും അകന്ന് ബ്രിട്ടീഷ് ഫ്രഞ്ച് പക്ഷത്ത് എത്തിപ്പെട്ടു.ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥ ജൂലൈ പ്രതിസന്ധി എന്നിതറിയപ്പെടുന്നു. അവസാനശ്രമം എന്ന നിലയില്‍ ആസ്ട്രിയ സെര്‍ബിയയെ സംബന്ധിച്ച്‌ കുറേ നടക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഒരു നിവേദനം സമര്‍പ്പിക്കുകയുണ്ടായി. സെര്‍ബിയ അത് തള്ളിയതും ജൂലൈ 28 ന് ആസ്ട്രിയ ഹംഗറി സെര്‍ബിയയോട് യുദ്ധം പ്രഖ്യാപിച്ചതോടെ ഒന്നാം ലോക മഹായുദ്ധത്തിന് തുടക്കം കുറിച്ചു! ജൂലൈ 31 ന് റഷ്യ സെര്‍ബിയയില്‍ സേനാ വിന്യാസം ആരംഭിച്ചതോടെ തൊട്ടടുത്ത ദിവസം റഷ്യക്കെതിരെ ജര്‍മനി യുദ്ധം പ്രഖ്യാപിച്ചു. ആഗസ്റ്റ് ആറിന് ആസ്ട്രിയും റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ജര്‍മനി ലക്‌സംബര്‍ഗിലേക്കും, ബെല്‍ജിയത്തിലേക്കും അതിക്രമിച്ച്‌ കയറിയതോടെ
തുടര്‍ന്നുള്ള ചുരുങ്ങിയ നാള്‍കൊണ്ട് ഒട്ടുമുക്കാല്‍ രാജ്യങ്ങളും ഇരുപക്ഷങ്ങളിലുമായി അണിചേര്‍ന്നു. ജര്‍മനി, ആസ്ട്രിയ ഹംഗറി, ഒട്ടോമന്‍ സാമ്രാജ്യം എന്നിവരടങ്ങുന്ന സഖ്യം കേന്ദ്രശക്തികള്‍ എന്നും ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ഇറ്റലി, സെര്‍ബിയ തുടങ്ങി അമേരിക്കയും, ജപ്പാനും വരെ അടങ്ങിയ സഖ്യം സഖ്യശക്തികള്‍ എന്നും അറിയപ്പെട്ടു.

കടപ്പാട്: anweshanam.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.