ന്യൂലൈഫ് ക്രിസ്ത്യൻ ചർച്ച്: കാർലെ പട്ടണത്തിൽ പുതിയ സഭയുടെ ഉദ്ഘാടനം ശനിയാഴ്ച്ച

KE News International Desk

ഇംഗ്ലണ്ട്: അസംബ്ലീസ് ഓഫ് ഗോഡ് ഐ.എ.ജി യു.കെയുടെ നേതൃത്വത്തിൽ പുതിയ പെന്തെക്കോസ്ത് സഭയുടെ പ്രവർത്തനം കാർലെ പട്ടണത്തിൽ ആരംഭിക്കുന്നു. ഐ.എ.ജി. യു കെ ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം നിർവ്വഹിക്കും. ന്യൂ ലൈഫ് ചർച്ചിന്റെ സീനിയർ മിനിസ്റ്റർ പാസ്റ്റർ ജോൺലി ഫിലിപ്പ് മീറ്റിംഗുകൾക്കു നേതൃത്വം നൽകും. ഇവാ. പോൾസൺ ഇടയത്ത് കാർലെ സഭയുടെ പ്രവർത്തനങ്ങൾക്കായി നിയമിതനാകും. കാർലെയിലെ സെന്റ് മാർഗ്ഗരറ്റ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു സഭയുടെ ഉദ്ഘാടനം മെയ് 9 നു വൈകിട്ട് 4 മണിക്ക് നടക്കും.

ന്യൂലൈഫ് ക്രിസ്ത്യൻ ചർച്ചിന്റെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10:30 മുതൽ ഉച്ചക്ക് 1 വരെ റോക്ക്ക്ലിഫ് സെന്ററിൽ വെച്ചു ആത്മീക ആരാധന നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading