അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ താലന്ത് പരിശോധനക്ക് അനുഗ്രഹീത സമാപനം

അടൂർ: അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ താലന്ത് പരിശോധനക്ക് അനുഗ്രഹീത സമാപനം. ഐ.പി.സി കടമ്പനാട് ഹെബ്രോൻ സഭയിൽ വെച്ച് നടന്ന പ്രോഗ്രാമിൽ 18 ലോക്കൽ യൂണിറ്റുകളിൽ നിന്നും 220 മത്സരാർഥികൾ പങ്കെടുക്കുകയുണ്ടായി. ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ഇഞ്ചോടിഞ്ചു മത്സരത്തിനാണ് കടമ്പനാട് ഹെബ്രോൻ സാക്ഷ്യം വഹിച്ചത്. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ആദ്യമായി ഓൺലൈൻ ടാബുലേഷൻ നടത്തി എന്നുള്ളത് അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ യുടെ അഭിമാനകരമായ നേട്ടമാണ്. പങ്കെടുത്ത പി.വൈ.പി.എ പ്രവർത്തകരുടെ ആവേശവും ആത്മാർഥതയും സെന്റർ പി.വൈ.പി.എ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തു നൽകി.

ഐ.പി.സി താബോർ നെല്ലിമുകൾ (256 ) ഒന്നാം സ്ഥാനവും, ഐ.പി.സി ശാലേം കിഴക്കുപുറം (183) രണ്ടാം സ്ഥാനവും, ഐ.പി.സി പെരിങ്ങനാട് ഹെബ്രോൻ (144) മൂന്നാം സ്ഥാനവും നേടി.

സുവി. ജോർജ് തോമസ്(പ്രസിഡന്റ്), ലിജോ ശാമുവേൽ(സെക്രട്ടറി), ഫിന്നി വർഗീസ്(ട്രഷറർ), ജോമോൻ ജോയ് (വൈസ് പ്രസിഡന്റ്), സ്റ്റെഫിൻ പി. ജോസ് (ജോ. സെക്രട്ടറി), ബിബിൻ ബോബി (പബ്ലിസിറ്റി കൺവീനർ), ഷിബു ഇടക്കാട് (താലന്ത് കൺവീനർ)എന്നിവരുടെ ചുമതലയിലുള്ള കമ്മിറ്റി നേതൃത്വം നല്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like