ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി ഫൗണ്ടേഴ്സ് ഡേ അലുമ്നി റിഫ്രഷര്‍ കോഴ്സ്

മണക്കാല: ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി ഫൗണ്ടേഴ്സ് ഡേ യുടെ ഭാഗമായി അലുമ്നി റിഫ്രഷര്‍ കോഴ്സ് നടത്തുന്നു. 2026 മെയ് 20 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ സെമിനാരി ചാപ്പലില്‍. അഡ്വ. റോബിന്‍ ക്രിസ്റ്റഫര ( അസി൦ പ്രേ൦ജി യൂണിവേഴ്സിറ്റി, സെന്റ് ജോസഫ് കോളേജ് ഓഫ് ലോ എന്നിവിടങ്ങളിലെ അഡ്ജന്റ് ഫാക്കൽറ്റിയു൦ പ്രശസ്ത നിയമ വിദഗ്ധനു൦) ക്ലാസ്സ് എടുക്കുന്നു.
ഭരണഘടനയും ന്യൂപക്ഷങ്ങളും : അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സമകാലിക വെല്ലുവിളികളും എന്നതാണ് ചിന്താവിഷയം.
ചോദ്യോത്തരവേളയും പാനല്‍ ചര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താല്‍പര്യപ്പെടുന്നവര്‍ മെയ് 15 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതോടൊപ്പം തന്നിട്ടുള്ള ഗൂഗിള്‍ ഫോം ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അന്‍പത് പേര്‍ക്ക് സൗജന്യമായി പുസ്തക കിറ്റ് സമ്മാനമായി ലഭിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading