മഹാരാഷ്ട്രാ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ സഹോദരി അർച്ചന ശെൽവത്തിന് മൂന്ന് മെഡൽ

നവിമുംബൈ: കഴിഞ്ഞ ആഴ്ച്ച നടന്ന മഹാരാഷ്ട്രാ സ്റ്റേറ്റ് ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ ഡിസ്കസ് ത്രോയിലും ഷോട്പുട്ടിലുമായി മൂന്ന് വെള്ളി മെഡൽ നേടി കാമോഠെ ചർച്ച് ഓഫ് ഗോഡ് സഭയിലെ വിശ്വാസിയായ സഹോദരി അർച്ചന ശെൽവം നാടാർ വിജയിയായി.
ഇതിന് മുമ്പ് സഹോദരി അർച്ചന നാടാർ 2009-ൽ നടന്ന കോമൺ വെൽത്ത് പവർ ലിഫ്റ്റിംഗിൽ സ്വർണ മെഡലും 2010-ൽ മാംഗോളിയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പവർ ലിഫ്റ്റിംഗിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. നവി മുംബൈ പോലീസിൽ സേവനമനുഷ്ഠിക്കുന്ന സഹോദരി അർച്ചനയുടെ ഭർത്താവ് ശെൽവൻ നാടാർ. ഏകമകൻ കെവിൻ ശെൽവൻ നാടാർ. 

-ADVERTISEMENT-

-ADVERTISEMENT-

You might also like