ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ യുവ വൈദികന് ദാരുണാന്ത്യം
കൊച്ചി: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ് വൈദികന് ദാരുണാന്ത്യം. വൈക്കം ചെമ്മനത്തുകര ഇടവകാംഗവും സി.എം.ഐ സഭയിലെ വൈദികനുമായ ഫാ. ബിജോ കരിക്കരപ്പിള്ളി (32)യാണ് മരിച്ചത്. പെരുമ്ബാവൂരില്‍ വെച്ചാണ് അപകടമുണ്ടായത്. തലയോലപ്പറമ്ബ് പൊതി സേവാഗ്രാമില്‍ സേവനം ചെയ്തു വന്ന ഫാ. ബിജോ കളമശേരിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്ന് പെരുമ്പാവൂരിനടുത്തത് പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഫാ. ബിജോ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് കെ.എസ്ആ.ര്‍.ടി.സി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.