കുവൈറ്റിൽ കനത്ത മഴയിലും വെള്ളപ്പാച്ചിലിലും വൻ നാശനഷ്ടം
കുവൈറ്റ്: തുടർച്ചയായയി പെയ്യുന്ന മഴയില്‍ കുവൈറ്റിലെ റോഡുകളിൽ വെള്ളം കയറി കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. വെള്ളക്കെട്ടില്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന്റെയും നാശനഷ്ടങ്ങളുടെയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കുവൈറ്റ് പൊതുമരാമത്ത് വകുപ്പുമന്ത്രി ഹുസാം അല്‍ റുമി രാജിവച്ചു.

ഇന്നലത്തെ കനത്ത മഴയില്‍ ജഹ്ര, മംഗഫ്, ഫഹാഹീൽ എന്നിടങ്ങളിൽ വെള്ളത്തില്‍ മുങ്ങി സാരമായി നാശനഷ്ടങ്ങൾ ഉണ്ടായി. അബ്ബാസിയ, ഫർവാനിയ തുടങ്ങി കുവൈറ്റിന്റെ മറ്റു ഭാഗങ്ങളിലും മഴ തുടരുകയാണ്.
ശക്തമായ ഇടിമിന്നലും ഉണ്ടാകുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ ആരും മരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
Download Our Android App | iOS App
രണ്ടു ദിവസം കൂടി മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തുകയാണ്. മുനിസിപ്പാലിറ്റി വകുപ്പും ആരോഗ്യ അഗ്നിശമന സേനാ വിഭാഗങ്ങളും പോലീസും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തിര ഘട്ടങ്ങളിൽ സാഹചര്യങ്ങളെ നേരിടാന്‍ വിഭാഗങ്ങളെ സജ്ജമാക്കി വിവിധ വകുപ്പുകള്‍ക്ക് ഗവണ്മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെടുന്നതിന് ജലവിഭവ വകുപ്പിന്റെ 152 നമ്പരിലെക്കും
ഫയര്‍ഫോഴ്സിന്റെ 122 നമ്പരിലെക്കും കൂടാതെ Civil Defense: 1804000 / Cost Guard 1880888 നമ്പരിലെക്കും എന്നി ബന്ധപ്പെടാവുന്നതാണ്.