ടാലെന്റോ – 2018

കോട്ടയം: മേഖലാ പി.വൈ.പി. എ.യുടെ ഈ വർഷത്തെ താലന്തു പരിശോധന നവംബർ 6 ന്(ചൊവ്വാഴ്ച്ച)ഐ.പി.സി കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ (മാങ്ങാനം)വെച്ച് നടത്തപ്പെടുന്നു.
പി.വൈ.പി.എ സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ ഷിബു എൽദോസ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മേഖലാ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി (കോട്ടയം സൗത്ത്)അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ജോഷി ജോസഫ് സാം (പൊൻകുന്നം) സ്വാഗതം ആശംസിക്കുകയും ചെയ്യും, പി.വൈ.പി.എ. സ്റ്റേറ്റ് പ്രസിഡന്റ് ഇവാ. അജു അലക്സ് മുഖ്യാതിഥിയായിരിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് കൗൺസിൽ അംഗവും വൈക്കം സെന്റർ മിനിസ്റ്ററും ആയിരിക്കുന്ന പാസ്റ്റർ രാജു ആനിക്കാട് മുഖ്യസന്ദേശം നൽകും ഐ. പി.സി.കേരളാ സ്റ്റേറ്റ് ട്രഷറാർ ജോയി താനുവേലിൽ, സ്റ്റേറ്റ് പി.വൈ.പി.എ. വൈസ് പ്രസിഡന്റ് ഇവാ. ബെറിൽ ബി തോമസ്, സ്റ്റേറ്റ് പി.വൈ.പി.എ ജോയിന്റ് സെക്രട്ടറി സന്തോഷ് എം പീറ്റർ, പാസ്റ്റർ സണ്ണി ജോർജ് (കോട്ടയം നോർത്ത് സെന്റർ മിനിസ്റ്റർ) എന്നിവർ ആശംസകൾ അറിയിക്കുകയും മേഖല ട്രഷറർ എബി ചാക്കോ (കോട്ടയം നോർത്ത്) കൃതജ്ഞത നിർവഹിക്കുകയും ചെയ്യുന്ന യോഗത്തിൽ മേഖല വൈസ് പ്രസിഡന്റ്മാരായ പാസ്റ്റർ അലിൻ ഏബ്രഹാം (പാമ്പാടി) ഇവാ. ബ്ലെസ്സൻ ഏബ്രഹാം (എരുമേലി) ജോയിന്റ് സെക്രട്ടറിമാർ ഇവാ. ഷിജോ ജോൺ (കാനം) ഫിലിപ്പ് ജെയിംസ് (വൈക്കം), പബ്ലിസിറ്റി കൺവീനർ ബ്രദർ: ജെബിൻ ജെയിംസ് (വാഴൂർ) എന്നിവർ ഇതര ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കും.അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന താലന്തു പരിശോധനയുടെ നടത്തിപ്പ് സുഗമമാക്കുന്നതിന് രാവിലെ കൃത്യം 8:00ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും 8:30 നു എല്ലാ വിഭാഗത്തിന്റെയും വാക്യം, ഉപന്യാസം എന്നിവ 2,3 സ്റ്റേജുകളിൽ നടക്കുന്നതാണ്. ആയതിനാൽ എല്ലാ സെന്റർ ലോക്കൽ തല ഭാരവാഹികളും മത്സരാർത്ഥികളും കൃത്യ സമയത്ത് എത്തി സഹകരിക്കണമെന്ന് താലന്തു കൺവീനർ ജോൺസൺ റ്റി. ജോർജ് (പുതുപ്പള്ളി) അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like