ഇമ്മാനുവേൽ ചർച്ച് വി.ബി.എസ് നടത്തപ്പെട്ടു

ടൗൺസ്‌വിൽ: ആസ്‌ട്രേലിയ, ടൗൺസ്‌വിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇമ്മാനുവേൽ പെന്തകോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വി.ബി.എസ്. നടത്തപ്പെട്ടു. ” Fragrance” എന്നതായിരുന്നു തീം. ട്രാൻസ്ഫോർമേർസ് ആസ്ട്രേലിയയുടെ സഹകരണത്തോടെ നടത്തിയ വി.ബി.എസ്. ക്‌ളാസിൽ അമ്പതിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളുടെ മാനസികവും, ആത്മീകവുമായ വളർച്ച ഏങ്ങനെ ഈ തലമുറയിൽ തുലനപ്പെടുത്താം എന്ന് വിവിധ സെക്ഷനിൽ ക്ലാസുകൾ എടുത്തു.
പാസ്റ്റർ പീറ്റർ വർഗീസ് (സിനു ക്യാൻബറ), സിസ്റ്റർ. സുജ ജോസ് (സിട്നി ) എന്നിവർ ക്ലാസ്സുകൾക്ക് നേനതൃത്വം കൊടുത്തു. വിവിധ ഭാഷക്കാരായ പതിനെട്ടു വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് വി.ബി.എസ്. നടത്തിയത്. സഭാ ജനങ്ങളായ മലയാളികളും, വ്യത്യസ്ത ഭാഷ ക്കാരായ വരുടെയും സഹകരണം ഈ പ്രവർത്തനത്തിന് മാറ്റു കൂട്ടി. പാസ്റ്റർ സജിമോൻ സ്കറിയ ഈ മീറ്റിങ്ങിന്റെ കോഡിനേറ്റർ ആയിരുന്നു.
(ജോളി കുര്യൻ, ടൗൺസ്‌വില്ല )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.