ഈജിപ്തില്‍ ക്രൈസ്തവര്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം; നിരവധി മരണം

കെയ്‌റോ: ക്രൈസ്തവരുടെ ബസിനു നേര്‍ക്കു നടന്ന തീവ്രവാദ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. പതിനാലു പേർക്ക് ഗുരുതരമായ് പരിക്കേറ്റു. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട് .

കെയ്‌റോയില്‍നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. കോപ്റ്റിക് ക്രിസ്ത്യന്‍ ആശ്രമത്തിലേക്കു തീര്‍ത്ഥാടകരുമായി വന്ന മൂന്നു ബസുകള്‍ക്കു നേരേ അക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. 2017 മേയിലും സമാന ആക്രമണം തീര്‍ത്ഥാടകരുടെ ബസിനു നേര്‍ക്കു നടന്നിരുന്നു. അന്ന് ഏകദേശം മുപ്പതോളം പേര്‍ കൊല്ലപ്പെട്ടിരിന്നു. അന്ന് ആക്രമണം നടന്ന അതേസ്ഥലത്ത് തന്നെയാണ് ഇന്നലെയും ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസ് ഏറ്റെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.