ആസിയ ബീബിയെ വെറുതെ വിട്ടതിനെതിരെ പാക്കിസ്ഥാനിൽ കലാപം

ഇസ്ലാമാബാദ്: മതനിന്ദക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതി അസിയ ബീബിയുടെ വധശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. അസിയ ബീബിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ട് ചീഫ് ജസ്റ്റീസ് സാഖിബ് നിസാമാണ് വിധി പുറപ്പെടുവിച്ചത്.

എന്നാൽ ആസിയ ബീബിയുടെ വധശിക്ഷ റദ്ധാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിക്ഷേധിച്ചു പാകിസ്ഥാനിൽ എങ്ങും കലാപം ഉടെലെടുത്തിരിക്കുകയാണ്. പാക്കിസ്ഥാനിലെ തീവ്ര മുസ്ലീം വിഭാഗം ആണ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ആസിയ ബീബിയെ വെറുതെ വിട്ട സുപ്രീംകോടതി ജഡ്ജിമാർക്കെതിരെയാണ് പ്രതിഷേധങ്ങളധികവും. പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി ആയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാർട്ടി തെഹ്രീക്-ഇ-ലാബിക്ക് പാകിസ്ഥാൻ (ടിഎൽപി) ബുധനാഴ്ചത്തെ സുപ്രീംകോടതിയുടെ പ്രഖ്യാപനത്തോട് വിരസത പ്രഖ്യാപിച്ചു. അവരാണ് പ്രതിഷേധങ്ങൾക്ക് മുൻപന്തിയിൽ നേതൃത്വം കൊടുക്കുന്നതു.  കറാച്ചി, ലാഹോര്‍, പെഷവാര്‍, മുള്‍ട്ടാന്‍ തുടങ്ങിയ നഗരങ്ങളില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷമായി മാറി. പോലീസിനു നേര്‍ക്ക് കല്ലേറു നടത്തിയും റോഡില്‍ ടയറുകള്‍ കത്തിച്ചുമാണ് പ്രതിഷേധക്കാര്‍ വിധിയെ ഇതിനിടെ വിധി പ്രസ്താവിച്ച ജഡ്ജിമാരെ വധിക്കാന്‍ പാര്‍ട്ടി നേതാവ് അഫ്‌സല്‍ ഖ്വാദ്രി ആഹ്വാനം ചെയ്തു.

വിധിപ്രസ്താവത്തിനു മുന്‌പേ സുപ്രീംകോടതി കനത്ത സുരക്ഷയിലായിരുന്നു. മുന്നൂറോളം പോലീസുകാര്‍ക്കു പുറമേ അര്‍ധ സൈനികവിഭാഗത്തെയും വിന്യസിച്ചിരിന്നു. മതനിന്ദാനിയമത്തിനെതിരെ വാദിക്കുകയും ആസിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരിൽ ലാഹോർ പ്രവിശ്യാ ഗവർണർ സൽമാൻ തസീർ, മുൻന്യൂനപക്ഷ വകുപ്പു മന്ത്രി ഷഹ്‌ബാസ് ഭട്ടി എന്നിവരെ തീവ്രവാദികൾ മുൻപു വധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആസിയയെ എന്നു മോചിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മോചനം നടന്നാല്‍ ഉടന്‍ ആസിയയും കുടുംബവും പാക്കിസ്ഥാന്‍ വിട്ടേക്കുമെന്നാണ് സൂചന.

-ADVERTISEMENT-

-ADVERTISEMENT-

You might also like