ആവേശത്തിരയിളക്കി കൊട്ടാരക്കരയിൽ സംസ്ഥാന പി.വൈ.പി.എ; സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്
കൊട്ടാരക്കര: ചരിത്രമുറങ്ങുന്ന കൊട്ടാരക്കരയുടെ മണ്ണിൽ ഇന്നലെ സന്ധ്യക്ക് ആവേശത്തിന്റെ അലയൊലികൾ തീർത്തു സംസ്ഥാന പി.വൈ.പി.എയുടെ നൂറു കണക്കിന് യുവാക്കൾ, വിശ്വാസസമൂഹം, കാഴ്ചക്കാരായെത്തിയവർ ചേർന്ന് ലോകരക്ഷകനായ ക്രിസ്തുവിനെ വരച്ചുകാട്ടി.

ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ഉത്‌ഘാടനം ചെയ്ത യോഗത്തിൽ, സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ചു സ്റ്റാൻലി വയലയും, ശാലേം കുഞ്ഞുമോൻ, സാബു ചാരുമൂട്, ജോൺസൻ അടൂർ എന്നിവർ മനോഹരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഗാനങ്ങൾ ആലപിച്ചു. അനുഗ്രഹീത യുവ പ്രഭാഷകരായ ഫെയ്ത് പള്ളിപ്പാട്, സാബു ആര്യപ്പള്ളി എന്നിവരുടെ ആകർഷണീയമായ പ്രഭാഷണങ്ങൾ, ഹാഗിയോസ് അവതരിപ്പിച്ച ബോധവത്കരണ പാവ നാടകം, അങ്ങനെ അനുഗ്രഹിക്കപ്പെട്ട സായാഹ്നമായ് മാറി ഇന്നലെ കൊട്ടാരക്കരയുടെ മണ്ണ്.
ദീപു ഉമ്മൻ, ബിബിൻ വെട്ടിക്കൽ എന്നിവരാണ് പ്രാദേശിക ക്രമീകരണം ഭംഗിയായി ചെയ്തത്. അജി കല്ലുങ്കൽ ഏവർക്കും നന്ദി അറിയിച്ചു.
Download Our Android App | iOS App
കാസർഗോഡ് നിന്നും ഒക്ടോബര് 21ന് ആരംഭിച്ച “നല്ല വാർത്തകളും പാട്ടുകളും” എന്ന സുവിശേഷ, ലഹരിവിരുദ്ധ ബോധവൽക്കരണ വിളംബാര യാത്രയ്ക്ക് അനന്തപുരിയുടെ മണ്ണിൽ ഇന്ന് വൈകുന്നേരം തിരശീല വീഴും. വൈകുന്നേരം 5 മണിക്ക് ഗാന്ധി പാർക്കിൽ സമാപന സമ്മേളനം നടക്കും.
ലോകമെമ്പാടുമുള്ള ക്രൈസ്തവ എഴുത്തുപുര പ്രേക്ഷകർക്കായി സമാപന സമ്മേളനത്തിന്റെ തത്സസ്മയ സംപ്രേക്ഷണം ആമേൻ ടി.വി യുടെ സഹകരണത്തോടെ ഞങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നു. മറക്കാതെ കാണുക!