ഏകദിന സെമിനാർ; കോറമംഗല ബാഗ്ലൂരിൽ നവംബർ 1ന്
Theme: Passionate Christ Passionate Church
Dr. Idicheria Ninan
ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന സംഘടനയായ വെ. പി. ഇ ഒരുക്കുന്ന ഏകദിന സെമിനാർ നവംബർ 1ന് കോറമംഗല ചർച്ച് ഓഫ് ഗോഡ് # 418/8, 80 ഫീറ്റ് റോഡ്, 6th ബ്ലോക്ക്, ബി.എം.റ്റി.സി ഡിപ്പോട്ടിനു സമീപം രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടത്തപ്പെടുന്നു.

പ്രശസ്ത വേദപണ്ഡിതനും അനുഗ്രഹീത പ്രഭാഷകനുമായ ഡോ. ഇടിച്ചെറിയ നൈനാൻ മുഖ്യ സന്ദേശം നടത്തുന്നു.
സെമിനാറിന്റെ ചിന്താവിഷയം വികാരാധീനമായ ക്രിസ്തുവും സഭയും എന്നുളളതാണ്. പ്രശ്നസങ്കീർണ്ണമായ ലോകത്ത് സഭയുടെ ഉത്തരവാധിത്വം എന്ന വിഷയത്തെ വിശകലനം ചെയ്യുന്ന സെമിനാർ യുവജനങ്ങൾക്ക് അനുഗ്രഹമാകുമെന്നതിന് സംശയമില്ല.
Download Our Android App | iOS App
അനുഗ്രഹീത ഗാനശുശ്രൂഷയും ആരാധനയും ആത്മനിറവിലുള്ള വചനശുശ്രൂഷയും അനുഭവിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ക്രൈസ്തവ എഴുത്തുപുര ബാംഗ്ലൂർ ലേഖകനെ അറിയിച്ചു.