ക്രൈസ്തവ ലോകം ഏറെ കാത്തിരുന്ന വിധി പുറത്ത്; ആസിയാ ബീബിയെ വെറുതെ വിട്ടു

ലാഹോർ: മത നിന്ദ കേസില്‍ വധ ശിക്ഷ കാത്തു കിടന്ന ആസിയ ബിബിയെ പാകിസ്താന്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കി. അല്‍പ്പ സമയം മുന്‍പാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മിയാൻ സഖീബ് നിസറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബഞ്ചിൽ ഒമ്പത് മണിക്ക് വിധി പ്രഖ്യാപിചത്. ജഡ്ജിമാരായ ജസ്റ്റിസ് ആസിഫ് സഈദ് ഖോസ, മസ്ഹർ ആലം ഖാൻ മിയാൻഹൽ എന്നിവരയായിരുന്നു ബെഞ്ചിലെ  മറ്റ് അംഗങ്ങൾ.

ആഗോള ശ്രദ്ധ കിട്ടിയ കേസാണ് ആസിയ ബിബിയുടെത്. പാകിസ്ഥാനില്‍ മത നിന്ദ നീയമം  ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായായിരുന്നു ആസിയ ബിബി സംഭവത്തെ അന്താരാഷ്ട്ര രാജ്യങ്ങള്‍ ചൂണ്ടികാണിച്ചത്. ആസിയ ബിബി പ്രവാചക നിന്ദ നടത്തിയെന്നും, മരണ ശിക്ഷ വിധിക്കനമെന്നും ആവശ്യപെട്ടുകൊണ്ട് കഴിഞ്ഞയാഴ്ച കൂറ്റന്‍ റാലിയാണ് പാകിസ്ഥാനില്‍ നടന്നത്. എന്നാല്‍ എല്ലാ സമ്മര്‍ദ്ദ തന്ത്രങ്ങളെയും അതിജീവിച്ചാണ് സുപ്രീം കോടതി ധീരമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ആസിയ ബിബിയുടെ വിടുതലിനുവേണ്ടി അന്താരാഷ്ട്ര ക്രൈസ്തവ സമൂഹം നിരന്തര പ്രാര്‍ത്ഥനയില്‍ ആയിരുന്നു. ചില നാളുകള്‍ക്കു മുന്നേ ഇവരുടെ കുടുംബങ്ങളെ വത്തിക്കാനില്‍ വരുത്തി ഫ്രാന്‍സിസ് മാര്‍ പാപ്പ കൂടിക്കാഴ്ച നടത്തിയതും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like