ക്രൂയിസ് കണ്ട്രോൾ തകരാറായ കാറുമായി പറന്ന യുവതിയെ അതിസാഹസികമായി രക്ഷിച്ച്‌ ഷാര്‍ജ പോലീസ്

ഷാര്‍ജ: നിയന്ത്രണം നഷ്ടമായ കാറുമായി നടുറോഡില്‍ കുടുങ്ങിയ എമിറാത്തി യുവതിക്കു രക്ഷകരായി ഷാര്‍ജ പോലീസ്. 140 കിലോമീറ്റര്‍ വേഗതയില്‍ ക്രൂയിസിന്റെ നിയന്ത്രണം നഷ്ടമായ കാറുമായി റോഡില്‍ കുടുങ്ങിയ എമിറാത്തി യുവതിയെ സാഹസികമായാണ് ഷാര്‍ജ പോലീസ് രക്ഷിച്ചത്.

മലൈഹ റോഡിലൂടെ ഷാര്‍ജ ഭാഗത്തേക്ക് പോവുകയായിരുന്ന യുവതിയുടെ വാഹനത്തിന് പെട്ടെന്ന് തകരാറ് സംഭവിക്കുകയും നിര്‍ത്താന്‍ സാധിക്കാത്തവിധത്തിലാവുകയുമായിരുന്നു. ഇതോടെ സ്വന്തം ജീവനും മറ്റുള്ള യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്ന വിധമായിരുന്നു യാത്ര .

ഈ സമയത്ത് 140 കിലോമീറ്റര്‍ വേഗതയിലായിരുന്നു യുവതി സഞ്ചരിച്ചിരുന്നത്. പരിഭ്രാന്തയായ യുവതി ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നുവെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ലഫ്. മുഹമ്മദ് സയ്ഫ് അല്‍ സുവൈദിതി പറഞ്ഞു. രാവിലെ 9.30നാണ് യുവതിയുടെ ഫോണ്‍ കോള്‍ ലഭിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സും മറ്റു രക്ഷാ പ്രവര്‍ത്തകരെയും സ്ഥലത്തേക്ക് അയച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

post watermark60x60

പ്രത്യേക പട്രോള്‍ സംഘം നിയന്ത്രണം നഷ്ടമായി ചീറിപ്പായുന്ന കാറിന് മുന്നില്‍ വരികയും യുവതി സഞ്ചരിക്കുന്ന വഴിയിലെ ട്രാഫിക് ക്ലിയര്‍ ചെയ്യുകയും ചെയ്തു. പട്രോള്‍ സംഘം ഫോണിലൂടെ യുവതിയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വാഹനം അപകടത്തിലാണെന്ന് മറ്റു യാത്രക്കാരെ അറിയിക്കുന്നതിനായി ഫ് ളാഷ് ലൈറ്റ് ഉപയോഗിക്കാനും പോലീസ് നിര്‍ദേശിച്ചു. സീറ്റ് ബെല്‍റ്റ് ഉറപ്പിക്കുകയും ഹാന്‍ഡ് ബ്രെയ്ക്ക് ഉപയോഗിച്ച്‌ വാഹനം നിര്‍ത്താന്‍ ശ്രമിക്കാനും പോലീസ് യുവതിയ്ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like