ലേഖനം:നീ കേട്ടത് നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക | ബ്ലെസ്സൺ ജോൺ,ഡൽഹി

വക്താവ് അനുകൂലിയോ പ്രതികൂലിയോ നാം ക്രിസ്തീയ ചട്ടങ്ങളിൽ നിൽക്കുന്നവർ ആയിരിക്കേണ്ടത് ആവശ്യം.
ഇത് ഒരു സമകാലീന ചിന്തയ്ക്കു എഴുതുന്നു. സോഷ്യൽ മീഡിയകളുടെ അതിപ്രസരണം ബലഹീന വിശ്വാസികളെയും വിശ്വാസികളെയും തന്നെ ബലഹീനമാക്കുന്ന തർക്കവിഷയങ്ങൾക്കു വേദിയായി കൊണ്ടിരിക്കുന്ന ഈ കാലയളവിൽ.സഭകളും ദൈവദാസന്മാരും ഉണരേണം.
അന്ത്യ കാലത്തെ ലക്ഷണങ്ങൾ പലതുണ്ട് അതിൽ ഒന്ന് അറിവ് വർദ്ധിക്കും.ഇന്ന് അറിവിനുള്ള സ്രോതസ്സ് അനേകമുണ്ട് പ്രധാനമായും ഇന്റർനെറ്റ്. എന്തിനും ഏതിനും ഏതു സാധാരണക്കാരനും ഒരു ആൻഡ്രോയിഡ് ഫോണിന്റെ സഹായത്തോടു സമീപിക്കാൻ കഴിയുന്ന ഒരു മീഡിയ ആണ് ഇന്റർനെറ്റ്.ഇന്ന് ഈ സ്രോതസ്സിന്റെ ഉപയോഗം വളരെ അധികമാണ്. ഒരു പരിധി വരെ സഹായകമാണ് എന്നാൽ എല്ലാം അതിന്റെ പരിധിയിൽ വരുന്നില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതു.
അറിവ് വർദ്ധിക്കും.നല്ലതു തന്നെ എന്നാൽ അറിവിനോടുള്ള സമീപനം ക്രമീകരിക്കപ്പെടേണ്ടതാകുന്നു.

അറിവ് വെളിച്ചമാണ് എന്നാൽ അറിയുന്ന വിഷയം വെളിച്ചമാക്കണമെന്നില്ല എന്നതിനാൽ അറിവിനോടുള്ള സമീപനം ക്രമപ്പെടുത്തേണ്ടതാകുന്നു.
അറിവ് വർദ്ധിക്കും എന്ന് പറയുന്നതിനോട് ചേർന്ന് ദുരുപദേശങ്ങൾ ഉടലെടുക്കും എന്ന ചിന്തയെ കുറിച്ച് ചിന്തിക്കുമ്പോൾ ദുരുപദേശങ്ങൾ എപ്രകാരം ഉടലെടുക്കും എന്നുള്ളത് മനസ്സിലാക്കുവാൻ കഴിയും.അറിവ് വർദ്ധിക്കും എന്നുള്ളത് മാനുഷീകമായി ലഭ്യമാകുന്ന അറിവിനെ കുറിച്ചാണെങ്കിൽ അതിൽ നിന്നും ഉടലെടുക്കുന്ന ഉപദേശങ്ങളാണ് ദുരുപദേശങ്ങൾ ആയി വചനം പറയുന്നത്. വചനം വെക്തമായും പറഞ്ഞിരിക്കുന്നു ദൈവവചനം മാറ്റമില്ലാത്ത വചനം ആകുന്നു.മാറ്റമില്ലാത്ത വചനമായി നിലകൊള്ളുന്നത് അത് ദൈവത്തിൽ നിന്നും ഉള്ളത് അല്ലെങ്കിൽ സ്രോതസ്സ് ദൈവമാകുന്നു എന്നുള്ളതുകൊണ്ടാകുന്നു.മാനുഷീക ബുദ്ധിയിൽ അറിവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന സ്രോതസ്സുകളിൽ ആശ്രയിച്ചു ദൈവവചനത്തെ വിഭാവനം ചെയ്‌താൽ അത് ദുരുപദേശമാണ്‌.
അപ്പോൾ ദുരുപദേശങ്ങളിൽ ദൈവ വചന ശകലങ്ങൾ കാണും.കാണാതിരിക്കുന്നതു എന്തെന്നാണ് നാം മനസ്സിലാക്കേണ്ടത് ‘സ്രോതസ്സ് ‘.സ്രോതസ്സ് ആണ് ഉപദേശത്തെയും ദുരുപദേശത്തെയും വേർതിരിക്കുന്ന ഘടകം.ഇതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആണ് പിതാവിന്റെ സ്നേഹവും പുത്രന്റെ ത്യാഗവും പരിശുദ്ധാത്മാവിന്റെ നടത്തിപ്പും ഒരുവന് ആവശ്യമായി വരുന്നത്.ലോക ബുദ്ധിയിലും അറിവിലും ഇന്ന് അനേകര് ദൈവത്തെ ചിത്രീകരിക്കുന്നുണ്ട്. എന്നാൽ ദൈവം വെളിപ്പെടുത്തിയിട്ടാല്ലാതെ ഇതാർക്കും വെളിപെടുന്നില്ല.പിതാവിന്റെ സ്നേഹത്താൽ പുത്രൻ നൽകപ്പെട്ടു (യോഹന്നാൻ 3:16).പുത്രൻ പിതാവിനെ വെളിപ്പെടുത്തി.ലൂക്കോസ് 10:21:22 അപ്രകാരം പുത്രൻ പറഞ്ഞു.യോഹന്നാൻ
14:16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ദൈവവചനം, ദൈവഹിതം മനസ്സിലാകേണ്ടതിനു ദൈവം
നൽകുന്ന സ്രോതസ്സ് ആണ് നമ്മുക്ക് വേണ്ടത് .ദൈവം അത് നമ്മുക്ക് തന്നുമിരിക്കുന്നു.

മാനുഷീക ബുദ്ധിയിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകുവാൻ ആഗ്രഹിക്കുന്നതിന്റെ ഫലമായി
അനേകരെ തെറ്റിച്ചു കളയുന്ന അനേകരെ ബലഹീനരാക്കുന്ന വാഗ്‌വാദങ്ങൾ ഉണ്ടാകുന്നു.വചനം പറയുന്നു പ്രവൃത്തികൾ
20:29 ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.
20:30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും.

post watermark60x60

മാനുഷീക ബുദ്ധിയിൽ വെളിവായിരിക്കുന്ന അറിവ്‍വുകൾ ദുരുപദേശങ്ങളാണ് ഒരു പക്ഷെ ദൈവവചനത്തിന്റെ ചുവടു പിടിച്ചാണെങ്കിൽ പോലും അത് അനേകരെ തെറ്റിച്ചു കളയുന്ന ദുരുപദേശങ്ങൾ ആണ്.
യോഹന്നാൻ
14:16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
14:17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
യോഹന്നാൻ

14:18 ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.
14:19 കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.
14:20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.
ഈ നാളുകളിൽ ഊരിതിരിയുന്ന
മാനുഷീക ചിന്തകളെയും അറിവുകളെയും വിട്ടു . ദൈവഹിതം മനസ്സിലാക്കുക സകല സത്യത്തിലും നീതിയിലും നടത്തുന്ന കാര്യസ്ഥനെ ദൈവം നമ്മുക്ക് നൽകിയിരിക്കുന്നു.
അറിവ് വർദ്ധിച്ചിരിക്കുന്നു. വാക് ചാതുര്യം അവർ നേടിയിരിക്കുന്നു എങ്കിലും അവർ ദൈവത്തെ അറിയുന്നില്ല.
ലോകബുദ്ധിയിൽ അനൗഷിക്കുന്നവർക്കു ദൈവഹിതം വെളിവാകുന്നില്ല.
ദൈവീക സ്രോതസ്സ് ആണ്
നമ്മുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവ് .
ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.

“അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു ”
ഊരിതിരിയുന്ന ഉപദേശങ്ങളെ തിരിച്ചറിയാൻ മറ്റേതിലും ദൈവീക സ്രോതസ്സിൽ ശരണപെടുന്നെങ്കിൽ അത് പ്രയോജനമുള്ളതു
അവിടെ ആത്മീക പുരോഗതി
ഉണ്ടാവും .

-ADVERTISEMENT-

-ADVERTISEMENT-

You might also like