ക്രൈസ്തവ എഴുത്തുപുരയുടെ ‘അപ്പർ റൂമിന്റെ’ പ്രവർത്തനങ്ങൾക്ക്‌ ദോഹയിൽ അനുഗ്രഹീത തുടക്കം

ദോഹ: ക്രൈസ്തവ എഴുത്തുപുരയുടെ പ്രൊജക്റ്റ്‌ ആയ ‘അപ്പർ റൂമിന്റെ’ പ്രവർത്തനങ്ങൾ ഇനി മുതൽ ദോഹയിലും.  2018  ഒക്ടോബർ 26-ആം തീയതി വെള്ളിയാഴ്ച വൈകിട്ട്  7:00 മണിക്ക് ‘ദോഹ ഐപിസി’ സഭ ഹാളിൽ വച്ച് അപ്പർ റൂം ഉൽഘാടനം നടന്നു.  യോഗത്തിൽ ‘ഐപിസി ഖത്തർ റീജിയൻ സെക്രട്ടറിയും’,  ‘ദോഹ ഐപിസി’   സഭ ശ്രുശൂഷകനുമായ പാസ്റ്റർ ജോൺ ടി മാത്യു ‘അപ്പർ റൂം പ്രയർ ഗ്രൂപ്പ്’-ന്റെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു.

കൂടാതെ പരിശുദ്ധാത്മനിറവോടെ ദൈവവചനത്തിലൂടെ യോഹന്നാൻ 20:11 ആസ്പദമാക്കി ‘ദൈവസന്നിധിയിൽ കരയുന്ന ഒരു ഭക്തന്റെ പ്രാർത്ഥനയുടെ വിടുതലിനായി ദൈവം തന്റെ ദൂതനെ അയക്കുമെന്നുള്ള’ ശക്‌തമായ ആത്മീയ സന്ദേശം കൈമാറി.

post watermark60x60

അപ്പർ റൂം പ്രയർ ഗ്രൂപ് ഡയറക്ടറും ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ വൈസ് പ്രസിഡന്റുമായ ഷോളി വർഗീസ് മുഖ്യ അഥിതി ആയിരുന്നു. കൂടാതെ ദൈവവചനത്തിലൂടെ ‘തന്റെ ജനത്തിന് വേണ്ടി ഇടുവിൽ നിന്ന് ഉപവസിച്ചു പ്രാർത്ഥിച്ച എസ്തേറിന്റെ പ്രാർത്ഥനക്കു ഉത്തരം അരുളിയ ദൈവം, നമ്മുടെ പ്രാർത്ഥനക്കും യാചനക്കും ഉത്തരം അരുളുവാൻ നമ്മുടെ ദൈവം ശക്തനെന്നുള്ള സന്ദേശം നൽകി. ദോഹയിലെ വിവിധ ചർച്ചുകളിൽ നിന്നായി ഈ പ്രാർത്ഥന  കൂട്ടായ്മയുടെ നേതൃനിരയിലേക്ക് ദൈവകൃപയുള്ള പത്തോളം സഹോദരിമാരെ അപ്പർ റൂം കമ്മിറ്റയിലേക്ക് തിരഞ്ഞെടുത്തു.

റെജി കെ ബെഥേൽ (മീഡിയ & പബ്ലിസിറ്റി മാനേജർ) പ്രാർത്ഥിച്ചു തുടങ്ങിയ യോഗം ഷെറിൻ ബോസ് (സെക്രട്ടറി) അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിജു തോമസ് (വൈസ് പ്രസിഡന്റ്‌) ഏവരെയും സ്വാഗതം ചെയ്തു. ഷിനു കെ ജോയി (പ്രസിഡന്റ്‌) ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ കുറിച്ച് ലഘു വിവരണം നൽകി. ബൈജു എബ്രഹാം (മീഡിയ കൺവീനർ) ഫോട്ടോയും വീഡിയോക്കും നേതൃത്വം നൽകി. റെന്നി ജേക്കബ് (കോർഡിനേറ്റർ), തോംസൺ എന്നിവർ ആശംസകൾ അറിയിച്ചു. സാജു ജോർജ് (കോർഡിനേറ്റർ) ഏവർക്കും ക്രൈസ്തവ എഴുത്തുപുരയുടെ പേരിലുള്ള നന്ദിയെ അറിയിച്ചു. ജോജുന്റെ പ്രാർത്ഥനയോടും പാസ്റ്റർ ജോൺ ടി മാത്യുയുടെ ആശീർവാദത്തോടും കൂടെ യോഗം അനുഗ്രഹത്തോടെ സമാപിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like