യു.പി.എഫ് – യു.എ.ഇ കണ്‍വന്‍ഷന്‍ വിവിധ എമിറേറ്റുകളിലായി നടക്കും

ഷാര്‍ജ: യു.എ.ഇ.യിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ യു. പി.എഫ് യു.എ.ഇയുടെ കണ്‍വന്‍ഷന്‍ നവംബര്‍ 3 മുതല്‍ 8 വരെ യു.എ.ഇ.യുടെ വിവിധ എമിറേറ്റുകളിലായി നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.30 മുതല്‍ 10 വരെയാണ് യോഗങ്ങൾ നടക്കുന്നത്.
നവംബർ 3 ശനിയാഴ്ച അബുദാബിയിലെ മുസ്സഫയിൽ ബ്രദറൺ ചർച്ച് സെന്ററിലെ മെയിൻ ഹാളിലും, 4ന് അലൈൻ ഒയാസിസ്‌ ചർച്ച് മെയിൻ ഹാളിലും, 5 മുതല്‍ 7 വരെ ഷാര്‍ജ വര്‍ഷിപ് സെന്‍റര്‍ മെയിന്‍ ഹാളിലും 8ന് റാസ് അൽ ഖൈമ അൽ ജസീറ സെന്റ് ലൂക്ക് ചർച്ച് മെയിൻ ഹാളിലുമായിട്ടാണ് കൺവൻഷൻ നടക്കുന്നത്. 2007 മുതല്‍ ഐ. പി. സി ഓര്‍ലാന്‍റോ സഭയുടെ ശുശ്രൂഷകനും, ICPF USAയുടെ ചെയര്‍മാനും അനുഗ്രഹിത പ്രഭാഷകനുമായ പാസ്റ്റര്‍ ജേക്കബ് മാത്യു, ഓര്‍ലാന്‍റോ യു.എസ്.എ മുഖ്യ പ്രഭാഷകനായിരിക്കും. പാസ്റ്റർ ജോബി വര്ഗീസിൻറെ നേതൃത്വത്തിൽ 55 സഭകളിൽ നിന്നുള്ള 60 അംഗ യു.പി.എഫ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ സാം അടൂര്‍, സന്തോഷ് ഈപ്പന്‍, വിനോദ് എബ്രഹാം എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ക്രൈസ്തവ എഴുത്തുപുര കണ്‍വന്‍ഷന്‍റെ മീഡിയ പാർട്ണർ ആയി പ്രവര്‍ത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like