യു.എ.ഇയില്‍ നാലു ദിവസം മഴയ്ക്കു സാധ്യത; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

ദുബായ്: അടുത്ത നാലു ദിവസം യുഎഇയില്‍ മഴയും പൊടിനിറഞ്ഞ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്ന് എന്‍.സി.എം അറിയിച്ചു. കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പലയിടങ്ങളിലായി ഇന്നു മുതല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും താപനിലയില്‍ കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ചവരെ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ കടല്‍ക്കാഴ്ച കാണാന്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.