5-ാമത് ശൂരനാട് സെന്റർ കൺവൻഷന് അനുഗ്രഹ സമാപ്തി

കൈതക്കോട്: ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശൂരനാട് സെന്റർ 5-ാമത് കൺവൻഷൻ സംയുക്ത ആരാധനയോട് കൂടെ പര്യവസാനിച്ചു.

വിശ്വാസത്തോടെയുള്ള പ്രാർത്ഥനയ്ക്കു ഉത്തരം നിശ്ചയം എന്നും നമ്മുടെ ദൈവം ബലമായ ദൈവമാണെന്നും വിടുവിക്കുന്ന ദൈവമെന്നും സങ്കീർത്തനത്തിൽ നിന്നും പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് (സെന്റർ സെക്രട്ടറി) പ്രബോധിപ്പിക്കുകയുണ്ടായി.

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കു ക്യാഷ് പ്രൈസും സണ്ടേസ്കൂൾ വാർഷിക പരീക്ഷാ വിജയികൾക്കു സമ്മാനവും നൽകി ആദരിക്കുകയും ചെയ്തു.

വചനം ഉപകാരമായി ഭവിക്കണമെങ്കിൽ വചനം ഉൾക്കൊള്ളണമെന്നും ആരംഭത്തെക്കാൾ അവസാനം നല്ലതാകട്ടെ എന്ന് ആഹ്വാനം ചെയ്ത് റവ. ഡോ. റ്റി. ജി. കോശി മുഖ്യ സന്ദേശം നടത്തി. തന്റെ ജീവിതത്തിൽ യേശുവിനെ കണ്ടുമുട്ടിയിട്ട് 71 തികയുമ്പോൾ ആരംഭത്തെക്കാൾ
നിത്യതയ്ക്കു വേണ്ടി ഒരുങ്ങുവാൻ തന്റെ ജീവിതാനുഭവങ്ങൾ കൊണ്ട് ഉദ്ബോദിപ്പിച്ചു.

24 ന് വൈകിട്ട് 4 മണിക്ക് കൈതക്കോട് ജംഗ്കഷനിൽ നടന്ന പരസ്യയോഗത്തോടെ ആരംഭിച്ച കൺവൻഷൻ പാസ്റ്റർ. റ്റി. ഐ. എബ്രഹാം (സെന്റർ പാസ്റ്റർ, ശുരനാട് ) ഉദ്ഘാടനം ചെയ്തു.

കൈതക്കോട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 24-27 വരെ
വൈകുന്നേരം 6 മണി മുതൽ 9.30 വരെ നടന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാം. റ്റി. മുഖത്തല, സാബു പോൾ, എബി എബ്രഹാം, പോൾ ഗോപാലകൃഷ്ണൻ, സണ്ണി കുര്യൻ (വാളകം) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുകയുണ്ടായി.

ദൈവദാസന്മാരും യൗവനക്കാരും ഒരുമിച്ച് ശൂരനാട് ശാരോൻ ക്വയർ ആരാധന ശുശ്രൂഷകൾക്ക് അനുഗ്രഹീതമായ നേതൃത്വം നൽകിയത് ശ്രദ്ധാവഹമായിരുന്നു..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading