ലേഖനം: ലാസ്റ്റ് ബസ് | ബ്ലെസ്സൺ ജോൺ,ഡൽഹി

രക്ഷ വളരെ ചുരുങ്ങിയ കാലങ്ങൾ കൂടെ ലഭ്യമായ ദൈവീക കരുണ മാത്രം
ആകുന്നു. നാട്ടിൻപുറങ്ങളിൽ ഉള്ളവർക്ക് ഒക്കെയും അറിയാം ലാസ്റ്റ് ബസിന്റെ മഹത്വം. തികച്ചും ബസിന്റെ സഹായം മാത്രം യാത്ര സൗകര്യമായി ലഭ്യമായ സമയങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർക്കു ഈ ലാസ്‌റ് ബസ്സിന്റെ ഓർമ്മകൾ എപ്പോഴും ഒരു കിടിലം കൊള്ളിക്കുന്ന ഓർമ്മയായുണ്ടാകും.ഭവനത്തിൽ എത്താനുള്ള അവസാനത്തെ സാധ്യത എന്ന നിലയിൽ ലാസ്‌റ് ബസ് ആ കാലങ്ങളിൽ ആകുലപ്പെടുത്തുന്ന ഒരു മനുഷ്യ ചിന്ത ആയിരുന്നു.
രക്ഷ ജീവനിലേക്കുള്ള അവസാന ബസ് ആകുന്നു എന്ന് പറയുമ്പോഴും,തങ്ങൾ മരിച്ചവരെന്നുള്ള ആത്മീക മർമ്മം മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വലിയ സമൂഹം നമ്മുക്ക് ചുറ്റും ഉണ്ട് എന്നത് മറച്ചു വയ്ക്കുവാൻ കഴിയാത്ത സത്യം; എന്നിരിക്കെ രക്ഷയെ പ്രസംഗിക്കേണ്ടിയിരിക്കുന്നു.രക്ഷയുടെ മാനദണ്ഡം ക്രിസ്തുയേശുവിലുള്ള വിശ്വാസം ആകുന്നു. പ്രവർത്തിയിലൂടെ നീതികരിക്കപ്പെടും എന്ന് കരുതുന്നവർ ആണ് അധികവും ഇത് തെറ്റ് എന്ന് ദൈവ വചനം പറയുന്നില്ല.എന്നാൽ പ്രവർത്തിയിലൂടെ ആർക്കും തങ്ങളെ നീതികരിക്കുവാൻ കഴിയില്ല എന്നതാണ് സത്യം.

സത് പ്രവർത്തിയിലൂടെ വിവിധ ജന്മങ്ങൾ കൈവരിച്ചു മോക്ഷം ലഭിക്കുന്നു എന്ന് ഹിന്ദു മതവിശ്വാസികൾ വിശ്വസിക്കുന്നു.പ്രവർത്തിയിലൂടെയുള്ള നീതീകരണം എത്ര അധികം സാധ്യമായത് എന്നുള്ളത് ഈ പുനർജന്മങ്ങളിലൂടെ മാത്രം ഉള്ള മോക്ഷ ചിന്തയിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
മുസ്ലിം മതവും പ്രവർത്തിയിലൂടെ ഉള്ള നീതികരണവും സ്വർഗ്ഗ പ്രാപ്തിയും വിശ്വസിച്ചു മുൻപോട്ടു പോകുന്നു.ഏറ്റവും വിശേഷത ഏറിയ മനുഷ്യ ജന്മത്തിൽ കഴിയാത്തതു മറ്റേതു ജന്മത്തിനാണ് കഴിയുന്നത്.തെറ്റും ശരിയും പ്രവർത്തിയുടെ രണ്ടു തട്ടാകുന്നു.ബുദ്ധിയും ശക്തിയുമുള്ള മനുഷ്യ ജന്മത്തിനു കഴിയാത്തതു മറ്റൊരു ജന്മത്തിനും കഴിയുകയില്ല. നീതീകരണം ന്യായ വിധിയുടെ ഭാഗമാണ്
മുസ്ലിം മതം ന്യായവിധിയിൽ കൂടെ തങ്ങൾ കടക്കും എന്ന് വിശ്വസിച്ചു നീതിക്കുള്ള പ്രവർത്തികൾ അനൗഷിക്കുന്നു.എന്നാൽ പ്രവർത്തിയാൽ ‘താൻ’ നീതികരിക്കപെടുമോ എന്നുള്ളത് ഓരോരുത്തരും അവരവരെ ശോധന ചെയ്തു മനസ്സിലാക്കേണ്ടതാണ്.സത് പ്രവർത്തിയാൽ നിശ്ചയമായും നീതികരിക്കപ്പെടും.
എന്നാൽ ‘താൻ’ നീതികരിക്കപെടുമോ എന്നുള്ളത് ആണ് നാം ചിന്തിക്കേണ്ടത്.
ക്രിസ്തു യേശുവിലൂടെയുള്ള രക്ഷ ബലഹീന മനുഷ്യന്റെ വീണ്ടെടുപ്പാണ്‌. അല്ലെങ്കിൽ സത് പ്രവർത്തിയിലൂടെ തന്നെ തന്നെ സാധുകരികരിക്കുവാൻ കഴിയില്ല
എന്ന് ഉത്തമ ബോധം ഉള്ളവന് ലഭ്യമായിരിക്കുന്ന അവസാന ബസ്‌ ‘ദൈവത്തിന്റെ കരുണ’
മർക്കൊസ് 2:17 യേശു അതു കേട്ടു അവരോടു: “ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്നു പറഞ്ഞു.പ്രവർത്തിയിലൂടെ മനുഷ്യൻ ദൈവസന്നിധിയിൽ ഒരുകാലത്തും നീതികരിക്കപ്പെടുകയില്ല.കാരണം മാനുഷീക
ബലഹീനതകൾ അവനിൽ കുടികൊള്ളുന്നു.പാപങ്ങളുടെ ബഹുത്വം നിമിത്തം ഒരു കാലത്തും സാധ്യമല്ലാതാകും വിധം നാം ദൈവത്തോട് അകന്നിരിക്കുന്നു.
കുഴഞ്ഞ ചേറ്റിൽ ആയിരിക്കുന്ന അവസ്ഥ.ദൈവത്തോട് നിരപ്പ് പ്രാപിക്കുവാൻ ഒരു യാഗം ആവശ്യമാണ്. ക്രിസ്തു യേശു കാൽവരിയിൽ
ഒരിക്കലായി നമ്മുക്കേവർക്കും വേണ്ടി യാഗമായി തീർന്നു.
ഈ യാഗം ദൈവത്തോട് നമ്മെ നിരപ്പിച്ചു ഒരു പുതിയ ജീവന്റെ തുടക്കമായിട്ടാകുന്നു.ഈ നിരപ്പ് ,കർത്താവായ യേശു ക്രിസ്തു എനിക്ക് വേണ്ടി യാഗമായി തീർന്നു എന്ന് വിശ്വസിക്കുന്നവൻ പ്രാപിക്കും.എന്നാൽ നിരപ്പിലൂടെ മാത്രം സാധ്യമാകുന്നില്ല രക്ഷ.പുതിയ നിരപ്പിന്റെ ജീവിതത്തിൽ രൂപാന്തരം പ്രാപിക്കേണ്ടതായുണ്ട്.പല ആകുലതയുടെയുംമധ്യത്തിൽ ബസ് പിടിച്ചു.
യാത്ര തുടരേണ്ടതായുണ്ട് മറക്കരുത് അവസാന ബസ് ആണ് അന്ധകാരം നിറഞ്ഞ പാതയിലൂടെ ആണ് യാത്ര എന്നാൽ ബസ്സിലായിരിക്കുമ്പോൾ കരുണയുടെ പ്രകാശം ആണ് നമ്മെ നയിക്കുന്നത്‌. ഇരുട്ടിനെ വകഞ്ഞു മാറ്റി ലാസ്‌റ് ബസ്‌ മുൻപോട്ടു കുതിക്കുമ്പോൾ നമ്മുക്കൊരു ഡെസ്റ്റിനേഷൻ ഉണ്ട്.അവിടെ നമ്മെ കാത്തിരിക്കുന്നവർ ഉള്ള നമ്മെ സ്നേഹിക്കുന്നവർ ഉള്ള നമ്മുടെ സ്വന്തം സ്വർഗ്ഗമായ ഭവനം ഉണ്ട്.ഇഹ ലോകത്തിൽ നിന്നും പരലോകത്തേക്കുള്ള ബസ് യാത്ര തുടങ്ങിക്കഴിഞ്ഞു.സമയത്തു നമ്മുടെ സ്റ്റോപ്പിലെത്തുവാൻ മറക്കരുത്. അവസാന ബസ് ആണ് മിസ് ചെയ്യരുതേ ….

-ADVERTISEMENT-

-ADVERTISEMENT-

You might also like