ലേഖനം:ആത്മീയജീവിതത്തിലെ വന്ന വഴികൾ മറക്കരുത് !!! | പാസ്റ്റർ ഷാജി ആലുവിള

ജീവിതം ദുരൂഹത നിറഞ്ഞ ഒരു സമസ്യ ആണ്.കണ്ണീർ കയത്തിലെ ദുരിതാനുഭവങ്ങളെ ജീവിതത്തിന്റെ പാഠ ശാലകളാക്കി ജീവിതം ഒന്ന് മെച്ചപ്പെടുത്തുവാൻ നെട്ടോട്ടം ഓടുന്നു മനുഷ്യർ. ജീവിതത്തിന്റെ രണ്ടറ്റവും ഒന്ന് കൂട്ടി മുട്ടിക്കാൻ ചക്ര ശ്വാസം പിടിക്കുന്നു സാധാരണക്കാർ. ദുരിത സാഗരം കരകവിഞ്ഞൊഴുകുമ്പോൾ ഉലഞ്ഞു പോകുന്ന ജീവിത പടകും, സമ്മർദ്ദങ്ങൾ വർധിക്കുമ്പോൾ സംതൃപ്തി നഷ്ട പ്പെടുന്ന ദുർബല മനസുമാണ് നമ്മുടേത്. പലരും പറയും പ്രതീക്ഷകൾ എല്ലാം ഒരു മരീചിക പോലെ ആണെന്ന്.
അത്യധ്വാനം ചെയ്ത് നേട്ടങ്ങൾ കൈവരിച്ച അനേകർ വന്ന വഴി ഓർക്കും. തങ്ങൾ അനുഭവിച്ച വേദനകളിലൂടെ കടന്നു പോകുന്നവരെ കൈത്താങ്ങി നടത്തുവാൻ പ്രേരിതരാകും ഒരു പ്രേക്ഷിത വേല പോലെ. അത് തന്നെയാണല്ലോ പൗലോസ് സ്ലീക ചൊല്ലുന്നതും. യേശുക്രിസ്തു പഠിപ്പിച്ചതും. ദൈവം തന്നതിൽ നിന്ന് അശരണർക്ക് കൊടുക്കുന്നില്ലങ്കിൽ നാം ചരിതിച്ചു വെക്കുന്നത് കൊണ്ട് എന്തു നേട്ടം.
നേട്ടങ്ങൾ കൈവരിക്കുമ്പോൾ നിന്റെ ബലം കൊണ്ടും കഴിവുകൊണ്ടും ഇതൊക്കെ നേടി എന്ന് നീ ഒരിക്കലും പറയരുത് എന്ന് യെഹോവ നമ്മോട് ആവർത്തന പുസ്തകത്തിൽ പറയുന്നത് നമ്മൾ മറന്നുപോകുന്നു. നേട്ടങ്ങൾ വരുമ്പോൾ പിടിപാടുകൾ ആകുന്നു, സ്ഥാനമാനങ്ങൾ തേടിവരുന്നു, അഹന്തയും അഹംഭാവവും തല ഉയർത്തുന്നു. അപ്പോൾ കഷ്ടതയിൽ കൂടെ നിന്നവരെയും, കൂട്ടിരുന്നു പ്രാർ ഥിച്ചവരെയും, പലരും പാടെ മറക്കുന്നു. ചിലരുണ്ട് സംസാര ശൈലിയിൽ പോലും മറുനാടൻ രീതി കൂട്ടി ചേർക്കുന്നു. ഏച്ചു വെച്ചാൽ മുഴച്ചിരിക്കും എന്ന് നാം ഓർക്കണം. കർത്ത്രു വേലയിൽ ആയതിനാലും, ദൈവ മക്കൾ ആയതുകൊണ്ടും ദൈവം തന്റെ ജനത്തിലൂടെ നമുക്ക് നൽകിയ അനുഗ്രഹം ആണ് നാം അനുഭവിക്കുന്നത് എന്ന് നന്ദിയോടെ നാം ഓർക്കണം. പോക്കെറ്റിലെ ഒരു സ്മാർട് ഫോണും തേച്ചു മിനിക്കിയ വസ്ത്രങ്ങളും ഭംഗിയും പത്രാസും കൂട്ടി മറ്റുള്ളവരെ പുച്ഛമായി കാണുന്ന ചിലരുണ്ട്, പ്രിയരേ അത് ആത്മീയതയുടെ പരിവേഷം അല്ല എന്ന് നാം മനസിലാക്കണം. ക്രിസ്തുവിന്റെ ഭാവം ഉള്ള ഒരു ഭക്തൻ എല്ലാ നേട്ടങ്ങളിലും ഉയർച്ചയിലും സ്വയം ചെറുതായി കൊണ്ടേ ഇരിക്കും. ചരിത്ര നേട്ടങ്ങൾ കൈവരിച്ച ഒട്ടനവധി മഹാന്മാർ ഉയർച്ചയുടെ പടവുകൾ കയറിയത് ഉയരുംതോറും അവർ താഴ്മ ധരിച്ചതുകൊണ്ടാണ്. ഉയരും തോറും താഴെയുള്ളവരെ ചെറുതായി കാണാതെ ഉയരുന്ന ആൾ ചെറുതാകുന്നു എന്നുള്ള മനോഭാവം കൈവരിച്ചാൽ അവരിൽ എളിമത്വവും, വിനയവും,പ്രതിപക്ഷ ബഹുമാനവും വർധിക്കും.
പോലീസും നാട്ടുകാരും പിടികൂടും എന്ന് മനസിലാക്കിയ ഒരു കൃഷ്ണപിള്ള ഒരിക്കൽ മുംബൈക്ക് കള്ള ട്രെയിൻ കയറി. നാട്ടിൽ പട്ടിണി കൊടും മ്പി രികൊണ്ട് നിൽക്കുന്ന ഒരുകാലം. ജോലി യോ മറ്റു വരുമാനമോ ഇല്ലാതെ മോഷണം ഒരു ശീലമാക്കിയ കഥാപാത്രം രാവെന്നോ പകലെന്നോ നോക്കാതെ കാണുന്നപറമ്പിലെ കപ്പയും, കാച്ചിലും, നേന്ത്രകായും മോഷ്ടിക്കയും അത്‌ ജീവിത മാർഗം ആക്കുകയും ചെയ്തു. വിള നഷ്ടം ഉണ്ടാകുന്ന കർഷകർ കള്ളനെ പിടിക്കാൻ കാവലിരുന്നു.ജനം പോലീസിൽ പരാതി നൽകി. പാതിരാത്രിയിലും പോലീസ് തസ്കരനെ തിരക്കി നാടുമൊത്തം നടന്നു. പോലീസ് വിരിച്ച വലയിൽ വീഴാതെ ക്രിഷ്ണപിള്ള മുംബയിൽ എത്തി ആരും അറിയാതെ. വർഷങ്ങൾ പലതു കഴിഞ്ഞു. പോലീസും നാട്ടുകാരും പതിയെ പതിയെ ക്രഷ്ണപിള്ളയെ മറന്നു. കേസ് എല്ലാം തള്ളിപ്പോയി.അങ്ങനെ ദീർഘ വർഷങ്ങൾ ക്കുശേഷം ക്രിഷ്ണ പിള്ള കേരളത്തിലുള്ള സ്വഭാവനത്തിൽ ആരും അറിയാതെ തിരിച്ചെത്തി. മാതാപിതാക്കളും സഹോദരങ്ങളും വലിയ സന്തോഷിതരായി.വക്ര കോളറിന്റെ ഉടുപ്പും, ബെൽബോട്ടം പാൻസും, വലിയ ഒരു കറുത്ത കൂളിംഗ് ഗ്ലാസും കൃഷ്ണനെ മൊത്തത്തിൽ ആളുമാറ്റി കളഞ്ഞു. ഒരു ഗൾഫു കാരന്റെ തലകനത്തിൽ തലപെരുപ്പിക്കുന്ന അത്തറും പൂശി സ്വന്തം ഗ്രാമത്തിലൂടെ ഒന്ന് കറങ്ങി. അടുത്തദിവസം തന്റെ അച്ഛന്റെ കൂടെ പറമ്പിൽ ഒന്ന് കറങ്ങുവാൻ ഇറങ്ങി. മകന് പണ്ടേ കാച്ചിൽ വലിയ ഇഷ്ട ഭക്ഷണം ആണന്നറിയാവുന്ന അച്ഛൻ കാച്ചിൽ കിളച്ചു എടുക്കുന്നു. ഉടനെ മകന്റെ ഒരു ചോദ്യം “അച്ഛാ വാളയിൽ (വാഴയിൽ ) ഞറുങ്ങനാ പിറുങ്ങണ കിടക്കണ സാതനം എന്താണച്ഛാ ” പാവം പിതാവ് പറഞ്ഞു മോനേ അറിയില്ലേ, പണ്ട് നമ്മുടെ പട്ടിണിയുടെ കാലത്തു നീ മോഷ്ടിച്ചു കൊട്ടുവന്നിട്ടുള്ള കാച്ചില് അതാ ഇതു. മറന്നുപോയോ നീ. മകൻ കൃഷ്ണൻ വീണ്ടും ചോദിച്ചു വാട്ട് അച്ഛാ വാട്ട്.കാച്ചിൽ തിരിച്ചറിഞ്ഞപോലെ അല്പനായ കൃഷ്ണൻ കൂട്ടത്തിൽ ഓ ബഹുത് അച്ച എന്നുകൂടി ഒരു തള്ളും. പന്തം കണ്ട പെരുംചാഴിയെ പോലെ കണ്ണ് തള്ളി പോയി ആ പാവം അച്ചൻ .
ഇങ്ങനെ യുള്ള ഒത്തിരി ആൾ ക്കാർ ഇന്നും സമൂഹത്തിൽ ഉണ്ട്. അവർ നടന്നു വന്ന വഴി മറക്കും, വഴി പിരിഞ്ഞു സ്വന്ത ബന്ധങ്ങളിൽ നിന്ന് മറഞ്ഞു പോകും. എല്ലാം അവരുടെ കാൽ കീഴിൽ ആണെന്ന് സ്വയം അഹങ്കരിക്കും. ഒന്ന് ഓർക്കാം നമുക്ക് ഈ ലോകത്തിൽ ഉള്ളതൊന്നും ശാശ്വതം അല്ല. ഇന്ന് നാം ചെയ്യുന്ന നന്മ ദൈവ സ്നേഹത്തിന്റെ മുഖ മുദ്ര ആണെന്നും ഉള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. ആയതിനാൽ നന്മ ചെയ്യുന്നതിൽ മടുത്തു പോകാതെ ഒന്ന് കൂടി എളിമപ്പെടാം. ആത്മീയത അഭ്യാസം ആക്കാതെ അനുഭവം ആക്കുമ്പോൾ ആത്മീക നേട്ടങ്ങളോടൊപ്പം ആത്മാക്കളെയും നേടുവാൻ ഇടയാകും. പരീശന്റെ പത്രാസ് അല്ല, പത്രോസിന്റെ പ്രവർത്തനാ പാഠവം ആണ് നമുക്ക് വേണ്ടത്. അതിനായി നമുക്ക് ഒന്ന് കൂടി ദൈവസന്നിധിയിൽ എളിമപ്പെടാം… മാതൃകയുള്ള അഭിഷക്തൻ മാരായി വളരുന്ന തലമുറയ്ക്ക് കൈമാറാനുള്ള, ഒരു അനുഗ്രഹീത സന്ദേശം ദൈവത്തിൽ നിന്നും ഏറ്റുവാങ്ങുന്നവരായി തീരാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.