ലഹരി വിമോചന ധ്യാനം സമാപിച്ചു

കണ്ണൂർ: ഫ്രീഡം ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏഴുദിന, ലഹരി വിമോചന ധ്യാനയോഗവും തയ്യൽ സ്കൂളിന്റെ ഗ്രാജുവേഷനും കണ്ണൂർ ജില്ലയിലെ പരിയാരത്ത് ഉള്ള മൗണ്ട് പാരൻ ബൈബിൾ സെമിനാരിയിൽ വെച്ച് ഒക്ടോബർ 14 മുതൽ അനുഗ്രഹമായി നടന്നു. 35 പേർ ധ്യാനയോഗത്തിൽ പങ്കെടുക്കുകയും ലഹരി മാർഗ്ഗം ഉപേക്ഷിച്ച് കർത്താവിനെ പിൻപറ്റുവാൻ തീരുമാനിക്കുകയും ചെയ്തു.

ഫ്രീഡം ഫെല്ലോഷിപ്പ്‌ മാനേജിങ്ങ് ഡയറക്ടർ റവ. വർഗ്ഗീസ്‌ ചാക്കോ, വുമൺ സെന്റർ മാനേജിങ്ങ് ഡയറക്ടർ റവ. പാ കെ എ തോമസ്, പ്രോഗ്രാം ഡയറക്ടർ പാസ്റ്റർ കെ.എം. എബ്രഹാം, വുമൺ സെന്റർ ഡയറക്ടർ ശോശാമ്മ തോമസ്‌, മറിയാമ്മ ചാക്കോ, നിക്കോളാസ് ബാംഗ്ളൂർ‌, ജോസ് ബാംഗ്ളൂർ‌, പാസ്റ്റർ റോജി, ഡോ. നിഖിൽ, ഡോ. ജേക്കബ്, എബി പൗലോസ്‌, ക്രിസ്റ്റിൻ എന്നിവർ ക്ലാസ്സുകൾ എടുത്തു. പാസ്റ്റർ ക്രിസ്റ്റഫർ സംഗീത ശുശ്രൂഷകൾക്ക്‌ നേതൃത്വം നിർവ്വഹിച്ചു. 21.10.18ന് യോഗങ്ങൾ പര്യവസാനിച്ചു.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like