സെക്കന്റ് ക്ലാസ് റെയില്‍വേ ടിക്കറ്റിന് ഇനി രാജ്യത്തെവിടെയും ക്യൂ നില്‍ക്കേണ്ട

ന്യൂഡല്‍ഹി: രാജ്യത്തെ ഏത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ചെയ്യുന്നതിന് സെക്കന്റ് ക്ലാസ് ടിക്കറ്റ് വാങ്ങാന്‍ ഇനി ക്യൂ നില്‍ക്കേണ്ടതില്ല. ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാനുളള യുടിഎസ് മൊബൈല്‍ ആപ്ലിക്കേഷന്‍ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളുമായും ബന്ധിപ്പിച്ചു. ഇതോടെ നവംബര്‍ ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് സെക്കന്റ് ക്ലാസ് ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിക്കാം.

നാല് വര്‍ഷം മുന്‍പ് മുംബൈയിലായിരുന്നു യുടിഎസ് ആപ്ലിക്കേഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയത്. പിന്നീടിത് ഡല്‍ഹി-പാല്‍വാല്‍, ചെന്നൈ സിറ്റി എന്നിവിടങ്ങളില്‍ കൂടി ലഭ്യമാക്കി. ഇപ്പോഴിത് രാജ്യത്തെ 15 റെയില്‍വേ ഡിവിഷനുകളില്‍ ലഭ്യമാണ്. നോര്‍ത്ത് ഈസ്റ്റ്, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷനുകളാണ് ഇനി അവശേഷിക്കുന്നത്.
ഇപ്പോള്‍ 45 ലക്ഷം പേരാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ദിനംപ്രതി ഏതാണ്ട് 87000 ടിക്കറ്റുകള്‍ ഈ ആപ്ലിക്കേഷന്‍ വഴി വിറ്റഴിക്കപ്പെടുന്നുണ്ട്. യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷന് 30 മീറ്റര്‍ അകലെ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.

സെന്‍ട്രല്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ആണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതും കൈകാര്യം ചെയ്യുന്നതും. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ്, വിന്റോസ് ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.