ചെറുചിന്ത:ആരും നിസ്സാരക്കാർ അല്ല | ഷിബു വർഗ്ഗീസ്
ദൈവം തിരഞ്ഞെടുത്ത ആരെയും നിസ്സാരക്കാരായി കാണരുത്, എല്ലാവരെയും കുറിച്ച് ദൈവത്തിന് ഓരോ ഉദ്ദേശ്യം ഉണ്ട്.

സമൂഹത്തിൽ നിന്ദിക്കപ്പെട്ട രാഹാബ് എന്ന വേശ്യയെയാണ് ദൈവം തന്റെ ഉദ്ദേശ്യനിവർത്തിക്കായി തെരെഞ്ഞെടുത്തത്. പാപിനിയായ ആ സ്ത്രീയുടെ സൽസ്വഭാവം കൊണ്ടല്ല മറിച്ചു സൽപ്രവർത്തി കൊണ്ടാണ് നീതീകരിക്കപ്പെട്ടത്.
അവൾ ദൈവത്തിൽ വിശ്വസിച്ചു യോശുവ അയച്ച ഒറ്റുകാരെ ഒളുവിൽ പാർപ്പിച്ചു. ചെയ്തത് രാജ്യദ്രോഹ കുറ്റമാണെങ്ങിലും ദൈവത്തോടുള്ള അവളിലെ വിശ്വാസം പ്രവർത്തിയിലൂടെ വെളിപ്പെടുത്തി.
Download Our Android App | iOS App
അവളിലെ വിശ്വാസം ആരും കണ്ടില്ല എന്നാൽ പ്രവർത്തി കണ്ടു. യഥാർത്ഥ വിശ്വാസം ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതാണ് മാത്രമല്ല നീതീകരിക്കുന്ന വിശ്വാസം സൽഫലം ഉളവാക്കുന്നതാണ്.
സുപ്രധാനമായ മറ്റൊരുകാര്യം യെഹൂദന്മാരുടെ രാജാവായി പിറന്ന യേശുക്രിസ്തുവിന്റെ വംശാവലിയിലും രാഹാബ് ഉണ്ട്. വേശ്യ ആയവളെകുറിച്ചുള്ള ദൈവീക പദ്ധതി ശ്രേഷ്ഠമേറിയത് ആയിരുന്നു.
പൗലോസിന്റെ ഒരു ചോദ്യം സുപ്രധാനമാണ്, നീതികരിക്കുന്നവൻ ദൈവം ആകയാൽ ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും?
ദൈവം തിരഞ്ഞെടുത്ത ആരുടെയും ഭാവി ഭാവനയിൽ കാണരുത്, നമ്മുടെ മാനദണ്ഡം അനുസരിച്ചു മറ്റുള്ളവരെ നാം അളക്കരുത് മാനുഷിക ദൃഷ്ടിയിൽ ഒന്നിനും ഉതകാത്തവരും ദൈവത്തിന് നിസ്സാരക്കാർ അല്ല, അങ്ങനെ ഉള്ളവരെയും ദൈവം തന്റെ പ്രവർത്തിക്കായി ഉപയോഗിക്കും.
ദൈവം ലോകത്തിൽ ഭോഷത്വമായതും, ബലഹീനമായതും തിരഞ്ഞെടുത്തത്
മനുഷ്യർ തങ്ങളിൽ പ്രശംസിക്കാതിരിക്കാൻ അത്രേ.
ദാവീദ് ദൈവത്തിനു ബോധിച്ച പുരുഷനായതുപോല, ദാനീയേൽ യഹോവക്ക് പ്രിയനായതുപോലെ, ഓരോരുത്തരെയും കുറിച്ചുള്ള ദൈവീക പദ്ധതി ഗ്രഹിക്കാൻ മാനുഷിക ബുദ്ധി അപര്യാപ്തം.