UPFK കൺവൻഷൻ ഇന്ന് മുതൽ: തത്സമയം എഴുത്തുപുരയിൽ കാണാം

കുവൈറ്റ്: കുവൈറ്റിലുള്ള പെന്തകോസ്ത് വിശ്വാസികളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് കുവൈത്തിന്റെ മൂന്നാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ 26 വരെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് & പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.

സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനായ പാസ്റ്റർ റ്റി.ജെ. സാമുവേൽ പ്രസംഗിക്കും. ലോകമെമ്പാടുമുള്ള കൺവൻഷൻ വേദികളിൽ നിറസാന്നിധ്യമായ പെർസിസ് ജോൺ സംഗീതാരാധന നയിക്കും.
കുവൈറ്റിലെ 19 സഭകളുടെ ആത്മീയ കൂട്ടായ്മയായ യു.പി.എഫ്.കെ കൺവൻഷനായി എല്ലാ സഭ പ്രതിനിധികളുമടങ്ങുന്ന വിപുലമായ
സമതി സജീവമായി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

കൺവൻഷന്റെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിൽ ഉണ്ടായിരിക്കും. കൺവൻഷൻ സ്ഥലത്തു ക്രമീകരിച്ചിരിക്കുന്ന ക്രൈസ്തവ എഴുത്തുപുര സ്റ്റാളിലേക്ക് ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading