വർഷിപ് ലീഡർ ബോബ് ഫിറ്റ്സ് ബാം​ഗ്ലൂരിൽ

വാർത്ത: ജോസ് വി. ജോസഫ്

ബാം​ഗ്ലൂർ: ക്രൈസ്തവർക്ക് ഏറെ പരിചിതനായ അമേരിക്കൻ വർഷിപ് ലീഡർ ബോബ് ഫിറ്റ്സ് ബാം​ഗ്ലൂരിൽ പ്രോ​ഗ്രാം അവതരിപ്പിക്കുന്നു. ഒക്ടോബർ 27-ാം തീയതി വൈകുന്നേരം 6.30 മുതൽ ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ അപ്പ്രയ്സ് 2018 എന്ന പേരിൽ സം​ഗീത പരിപാടികൾ നടക്കുന്നത്.

26, 27 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ യുവകലാകാരന്മാർക്കായി വർഷിപ് കോൺഫറൻസും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത കോൺഫറൻസിൽ വർഷിപ് ലീഡേഴ്സായ ജോയൽ തോമസ് രാജ്, സണ്ണി പ്രസാദ്, ക്യാമറോൺ മെൻഡീസ് എന്നിവർ ക്ലാസുകൾ നയിക്കും. രണ്ടു ദിവസം നടക്കുന്ന കോൺഫറൻസിന്റെ രജിസ്റ്ററേഷൻ ഫീസ് 1000 രൂപയാണെങ്കിലും 27-ാം തീയതി വൈകുന്നേരം നടക്കുന്ന പ്രധാന സം​ഗീത പരിപാടിയുടെ പ്രവേശനം സൗജന്യമാണ്.

ഇന്ത്യയിലെ പ്രശസ്ത സം​ഗീത ആരാധനാ ​ഗ്രൂപ്പായ യേശുവ ബാൻഡും ബോബ് ഫിറ്റ്സിനോടൊപ്പം ​ഗാനങ്ങളാലപിക്കും. ഈ മീറ്റിം​ഗുകളിൽ ബാം​ഗ്ലൂരിൽ നിന്നുള്ള പ്രശസ്ത ആർട്ടിസ്റ്റുമാരായ റോയി പീറ്റർ, ബെറിൽ ജോൺ, എലൈജ, സൈമൺ, കെവിൻ, പ്രവീൺ എന്നിവരാണ് ബോബ് ഫിറ്റ്സിനോടൊപ്പം സം​ഗീത ഉപകരണങ്ങൾ വായിക്കുന്നത്.

ബാം​ഗ്ലൂരിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി അനേക വർഷിപ് ലീഡേഴ്സിനെയും സം​ഗീതജ്ഞരേയും ഈ പ്രോ​ഗാമുകളിലേക്ക് പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകരായ ​ദി ലൈഫ്, സ്മാർട്ട് ഓഡിയോ എന്നിവർ ക്രൈസ്തവ എഴുത്തുപുരയോടു പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.