രാജസ്ഥാനില്‍ സുവിശേഷകനെ ക്രൂരമായ്‌ മര്‍ദ്ദിച്ച ശേഷം തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

രാജസ്ഥാനില്‍ സുവിശേഷവേല ചെയ്യുന്ന പാസ്റ്റര്‍ മത്തായി വർഗീസ്സിനെ ഒരു സംഘം തീവ്ര മത വിഭാഗക്കാര്‍ മര്‍ദ്ദിച്ചവശാനക്കിയ ശേഷം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷേ പോലിസ് അവരുടെ ശ്രമത്തെ പരാജയപ്പെടുത്തി പാസ്റ്ററിനെ മോചിപ്പിക്കുകയും അക്രമകാരികളെയും പാസ്റ്ററിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

അക്രമികള്‍ പാസ്റ്റര്‍ സഞ്ചരിച്ചിരുന്ന കാര്‍ നശിപ്പിക്കുകയും അദ്ദേഹത്തെ മര്‍ദ്ദിച്ചവശനാക്കുകയുമായിരുന്നു. പിന്നീട്  പസ്റ്ററെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച അക്രമികാരികളെ പോലിസ് പിന്തുടര്‍ന്ന് പിടിച്ചെങ്കിലും അവരോടൊപ്പം ഇദ്ദേഹത്തെയും ഒരു ദിവസം പോലിസ് ജയിലില്‍ അടച്ചു. ആക്രമണത്തില്‍  ഗുരുതരമായ പരിക്കേറ്റ പാസ്റ്റര്‍ മാത്യുവിന് ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ ഒന്നും നല്കാതെയായിരുന്നു പോലീസിന്റെ ഈ നടപടി. ചോരയില്‍ കുതിര്‍ന്ന പാസ്റ്ററെ ഒരു ദിവസത്തിനു ശേഷമാണു വിട്ടയച്ചത്.

പാസ്റ്റര്‍ മാത്യു വര്‍ഗ്ഗീസും സഹവിശ്വാസി കശ്മീർ സിംങ്ങും സൂറത്തിലെ  സല്‍വാനി എന്ന ഗ്രാമത്തില്‍ നൂറു വയസ്സുള്ള വിധവയായ ഒരു വിശ്വാസിയുടെ ഭവന പ്രതിഷ്ഠാപ്രാര്‍ത്ഥനയ്ക്ക് പോയി മടങ്ങിവരവെയാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. തുടര്‍ന്ന് മതപരിവര്‍ത്തനം ആരോപിച്ച്‌   തീവ്ര സംഘടനയില്പെട്ട ഏകദേശം നൂറിലധികംവരുന്ന  വിരോധികള്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

 

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like