ഐ.പി.സി കൗൺസിൽ മീറ്റിംങ്ങുകൾ ഇനി തൽസമയം കാണാം

കുമ്പനാട്: ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിലിന്റെ തീരുമാനം അനുസരിച്ചു നാളെ മുതൽ നടക്കുന്ന കൗണ്സിൽ മീറ്റിംങ്ങുകളുടെ തത്സമയ സംപ്രേഷണം  http://www.ipc.live  എന്ന വെബ് സൈറ്റിൽ കൂടി ഇനി ലോകമെങ്ങുമുള്ള ഐ.പി.സി സഭാ വിശ്വാസികൾക്ക് തൽസമയം വീക്ഷിക്കുവാൻ കഴിയും.

ഈ സൗകര്യം ലോകമെങ്ങുമുള്ള ഇന്ത്യ പെന്തകോസ്ത് ദൈവസഭ വിശ്വാസികൾക്ക് വേണ്ടി മാത്രം ഉള്ളതാണ്. ഐ.പി.സി കൗൺസിൽ മീറ്റിങ്ങുകളെ പറ്റി കാലാകാലങ്ങളായി പ്രചരിക്കുന്ന ദുഷ്പ്രചരണങ്ങൾ മാറ്റിയെടുക്കാനും പ്രസ്ഥനത്തിന്റെ സംഘടനാ സംവിധാനത്തെ കുറിച്ച് വിശ്വാസികൾ കുറെ കൂടി ബധവാന്മാരായി തീരുവാനും, നടപടിക്രമങ്ങൾ സുധാര്യമാക്കുന്നതിനും ഈ തീരുമാനം ഗുണകരമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായി കേരളം സ്റ്റേറ്റ് ഭാരവാഹികൾ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ ഈ നൂതന ആശയത്തിന് വിശ്വാസ സമൂഹത്തിൽ നിന്നും വളരെ മികച്ച പ്രതികരണവും അഭിനന്ദനങ്ങളുമാണ് ലഭിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.